പൊഴിയൂര്‍ തീരത്ത് രാജീവ് ചന്ദ്രശേഖറിന് ലഭിച്ച വരവേല്‍പ്പ്
തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിൻ്റെ വാഹന പ്രചരണ ജാഥയ്ക്ക് പൊഴിയൂരിൽ വമ്പൻ സ്വീകരണം.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പൊഴിയൂർ മേഖലയിലുണ്ടായ കടലേറ്റത്തിൽ തകർന്ന വീടുകളുടെ ശോചനീയവസ്ഥ സ്ഥാനാർത്ഥി നേരിൽ വന്നു കണ്ടിരുന്നു. മത്സ്യ തൊഴിലാളികൾ അവരുടെ ജീവിതദുരിതം സ്ഥാനാർത്ഥിയുമായി പങ്കുവച്ചു. ഇരുമുന്നണികളും പതിറ്റാണ്ടുകളായി തീരമേഖലയെ അവഗണിക്കുകയായിരുന്നുവെന്നും വോട്ട് ബാങ്ക് മാത്രമായിരുന്നു അവരുടെ ലക്ഷ്യമെന്നും മത്സ്യ തൊഴിലാളികൾ പരാതിപ്പെട്ടു. സമാന സാഹചര്യത്തിൽ തമിഴ്‌നാട് സര്‍ക്കാര്‍ പ്രശ്നപരിഹാരത്തിനായി സ്ഥാപിച്ച പോലെ തീരത്ത് പുലിമുട്ടുകള്‍ സ്ഥാപിച്ച് കടലേറ്റം തടയണമെന്നും അന്ന് അവര്‍ മന്ത്രിയോടഭ്യര്‍ത്ഥിച്ചു. മത്സ്യത്തൊഴിലാളികൾക്ക് പറയാനുള്ളത് മുഴുവൻ കേട്ട രാജീവ് ചന്ദ്രശേഖർ കേന്ദ്ര ഫിഷറീസ് മന്ത്രിയുമായി സംസാരിച്ച് ഉദ്യോഗസ്ഥരെ പൊഴിയൂരിലെത്തിച്ച് വേണ്ടത് ചെയ്യാമെന്ന് ഉറപ്പ് നല്‍കിയാണ് അന്ന് മടങ്ങിയത്.
പിന്നാലെ ദിവസം കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ പൊഴിയൂരിലെത്തുകയും പിന്നാലെ വിഴിഞ്ഞം അസിസ്റ്റൻ്റ് മറൈൻ സർവ്വയർ മഞ്ജുളയുടെ നേതൃത്വത്തിൽ കേരള ഹൈഡ്രോഗ്രാഫിക് സർവ്വേ വിംഗിൻ്റെ പൊഴിയൂർ ബീച്ച് പ്രോഫയിൽ സർവ്വേ ആരംഭിക്കുകയും ചെയ്തിരുന്നു.
തീരപ്രദേശങ്ങളിൽ വികസനവും മാറ്റവും ഉണ്ടാക്കണമെങ്കിൽ പൊള്ള വാഗ്ദാനങ്ങൾ വിശ്വാസിക്കാതെ ഞങ്ങൾ നരേന്ദ്ര മോദി നയിക്കുന്ന ബിജെപിക്കൊപ്പവും രാജീവ് ചന്ദ്രശേഖറിനൊപ്പവും അണിനിരക്കുമെന്ന് അവർ ഉറപ്പ് നൽകി.മത്സ്യ തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്നും വിദ്യാർത്ഥികൾക്ക് നൈപുണ്യ പരിശീലന പദ്ധതികൾ സ്കൂളുകളിൽ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശത്തെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, കുടിവെള്ളം എന്നീ അടിസ്ഥാന വികസനങ്ങളിൽ വൻ കുതിച്ചാട്ടം നടത്താൻ തനിക്ക് സാധിക്കുമെന്ന് തീരദേശവാസികൾക്ക് ഉറപ്പ് നൽകി.
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…