Thursday, May 16, 2024
spot_img

എങ്ങും ആവേശം ! രാജീവ് ചന്ദ്രശേഖറിൻ്റെ വാഹന പ്രചരണ ജാഥ മുന്നേറുന്നു ; പറഞ്ഞ വാക്ക് പാലിച്ച എൻഡിഎ സ്ഥാനാർത്ഥിക്ക് പൊഴിയൂരിൽ കടലമ്മയുടെ മക്കൾ ഒരുക്കിയത് വമ്പൻ സ്വീകരണം

തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിൻ്റെ വാഹന പ്രചരണ ജാഥയ്ക്ക് പൊഴിയൂരിൽ വമ്പൻ സ്വീകരണം.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പൊഴിയൂർ മേഖലയിലുണ്ടായ കടലേറ്റത്തിൽ തകർന്ന വീടുകളുടെ ശോചനീയവസ്ഥ സ്ഥാനാർത്ഥി നേരിൽ വന്നു കണ്ടിരുന്നു. മത്സ്യ തൊഴിലാളികൾ അവരുടെ ജീവിതദുരിതം സ്ഥാനാർത്ഥിയുമായി പങ്കുവച്ചു. ഇരുമുന്നണികളും പതിറ്റാണ്ടുകളായി തീരമേഖലയെ അവഗണിക്കുകയായിരുന്നുവെന്നും വോട്ട് ബാങ്ക് മാത്രമായിരുന്നു അവരുടെ ലക്ഷ്യമെന്നും മത്സ്യ തൊഴിലാളികൾ പരാതിപ്പെട്ടു. സമാന സാഹചര്യത്തിൽ തമിഴ്‌നാട് സര്‍ക്കാര്‍ പ്രശ്നപരിഹാരത്തിനായി സ്ഥാപിച്ച പോലെ തീരത്ത് പുലിമുട്ടുകള്‍ സ്ഥാപിച്ച് കടലേറ്റം തടയണമെന്നും അന്ന് അവര്‍ മന്ത്രിയോടഭ്യര്‍ത്ഥിച്ചു. മത്സ്യത്തൊഴിലാളികൾക്ക് പറയാനുള്ളത് മുഴുവൻ കേട്ട രാജീവ് ചന്ദ്രശേഖർ കേന്ദ്ര ഫിഷറീസ് മന്ത്രിയുമായി സംസാരിച്ച് ഉദ്യോഗസ്ഥരെ പൊഴിയൂരിലെത്തിച്ച് വേണ്ടത് ചെയ്യാമെന്ന് ഉറപ്പ് നല്‍കിയാണ് അന്ന് മടങ്ങിയത്.

പിന്നാലെ ദിവസം കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ പൊഴിയൂരിലെത്തുകയും പിന്നാലെ വിഴിഞ്ഞം അസിസ്റ്റൻ്റ് മറൈൻ സർവ്വയർ മഞ്ജുളയുടെ നേതൃത്വത്തിൽ കേരള ഹൈഡ്രോഗ്രാഫിക് സർവ്വേ വിംഗിൻ്റെ പൊഴിയൂർ ബീച്ച് പ്രോഫയിൽ സർവ്വേ ആരംഭിക്കുകയും ചെയ്തിരുന്നു.

തീരപ്രദേശങ്ങളിൽ വികസനവും മാറ്റവും ഉണ്ടാക്കണമെങ്കിൽ പൊള്ള വാഗ്ദാനങ്ങൾ വിശ്വാസിക്കാതെ ഞങ്ങൾ നരേന്ദ്ര മോദി നയിക്കുന്ന ബിജെപിക്കൊപ്പവും രാജീവ് ചന്ദ്രശേഖറിനൊപ്പവും അണിനിരക്കുമെന്ന് അവർ ഉറപ്പ് നൽകി.മത്സ്യ തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്നും വിദ്യാർത്ഥികൾക്ക് നൈപുണ്യ പരിശീലന പദ്ധതികൾ സ്കൂളുകളിൽ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രദേശത്തെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, കുടിവെള്ളം എന്നീ അടിസ്ഥാന വികസനങ്ങളിൽ വൻ കുതിച്ചാട്ടം നടത്താൻ തനിക്ക് സാധിക്കുമെന്ന് തീരദേശവാസികൾക്ക് ഉറപ്പ് നൽകി.

Related Articles

Latest Articles