Celebrity

“മദ്യത്തിന് അടിമയായിരുന്നില്ലെങ്കില്‍ ഇപ്പോഴുള്ളതിനേക്കാള്‍ വലിയ താരപരിവേഷത്തിലേക്ക് ഉയരാന്‍ തനിക്ക് സാധിക്കുമായിരുന്നു” ആരാധകർക്ക് ഉപദേശവുമായി സ്റ്റൈൽ മന്നൻ

തന്റെ പുതിയ സിനിമയുടെ റിലീസിനായുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ സിനിമയുടെ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ ആണ് രജനികാന്തിന്റേതായി വരാനിരിക്കുന്നത്. ഓഗസ്റ്റ് 11 നാണ് ജയിലർ റിലീസാകുന്നത്. ചിത്രത്തില്‍ രജനീകാന്തും തമന്നയും ഒരുമിക്കുന്ന കാവാലാ എന്ന ഗാനം ഇതിനോടകം തന്നെ വലിയ തരംഗമായി മാറിയിരിന്നു. പലരും സോഷ്യല്‍ മീഡിയയിൽ കാവലാ എന്ന് തുടങ്ങുന്ന ഗാനത്തിന് നൃത്തച്ചുവടുകളുമായി രംഗത്തെത്തുകയാണ്.

കഴിഞ്ഞ ദിവസമായിരുന്നു ജയിലറിന്റെ ഓഡിയോ ലോഞ്ച് നടന്നത്. ചടങ്ങിൽ സംസാരിക്കവെ തന്റെ പഴയ കാലത്തെക്കുറിച്ചും രജനീകാന്ത് മനസ് തുറന്നിരുന്നു. മദ്യപാല ശീലത്തെക്കുറിച്ചും രജനീകാന്ത് സംസാരിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് എന്നാണ് മദ്യപാനത്തെക്കുറിച്ച് പറഞ്ഞത്.തന്റെ ആരാധകരോടായി മദ്യപാനം നിയന്ത്രിക്കണമെന്നും ഉത്തരവാദിത്തത്തോടെ വേണം മദ്യപിക്കുന്നതെന്നും രജനീകാന്ത് പറഞ്ഞു. താന്‍ മദ്യത്തിന് അടിമയായിരുന്നില്ലെങ്കില്‍ തന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റം ഉണ്ടായേനെ എന്നാണ് രജനീകാന്ത് പറയുന്നത്. സമൂഹത്തെ കുറേക്കൂടി നന്നായി സേവിക്കാന്‍ സാധിക്കുമായിരുന്നു. ഇപ്പോഴുള്ളതിനേക്കാള്‍ വലിയ താരപരിവേഷത്തിലേക്ക് ഉയരാന്‍ പോലും തനിക്ക് സാധിക്കുമായിരുന്നുവെന്നും രജനീകാന്ത് പറയുന്നുണ്ട്. ”എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു മദ്യപാന ശീലം. മൊത്തമായും ഉപേക്ഷിക്കണം എന്നല്ല ഞാന്‍ പറയുന്നത്. വല്ലപ്പോഴും രസത്തിന് വേണ്ടി കുടിക്കാം. പക്ഷെ സ്ഥിരമായി കുടിക്കരുത്. അത് നിങ്ങളുടെ സന്തോഷവും ആരോഗ്യവും കളയും. അതോടെ ജീവിതത്തില്‍ മുഴുവന്‍ പ്രശ്‌നങ്ങളാകും. നിങ്ങളുടെ മാതാപിതാക്കളും കുടുംബവും എല്ലാവരും അതിനാല്‍ ബുദ്ധിമുട്ടും” എന്നാണ് രജനീകാന്ത് പറഞ്ഞത്. മോശം സൗഹൃദങ്ങളാണ് തന്നെ മദ്യത്തിലേക്ക് എത്തിച്ചതെന്നാണ് രജനീകാന്ത് പറയുന്നത്. താന്‍ ദിവസവും മദ്യപിക്കുകയും സിഗരറ്റ് വലിക്കുകയും മട്ടന്‍ കഴിക്കുകയും ചെയ്യുമായിരുന്നു, എനിക്കിപ്പോള്‍ 73 വയസുണ്ട്. എന്റെ ആരോഗ്യത്തിന്റെ കാരണം എന്റെ ഭാര്യയാണ്. ബസ് കണ്ടക്ടറായിരിക്കെ മോശം വ്യക്തികളുമായുള്ള സൗഹൃദം മൂലം എനിക്ക് ചില ചീത്ത സ്വഭാവങ്ങളുണ്ടായിരുന്നു. ദിവസവും രണ്ട് നേരം മട്ടന്‍ കഴിക്കും. എന്നും മദ്യപിക്കും. എത്ര സിഗരറ്റാണ് വലിച്ചിരുന്നതെന്ന് ഓര്‍മ്മയില്ല. എന്നും രാവിലെ മട്ടനും അപ്പവും ചിക്കനും വേണം. വെജിറ്റേറിയന്‍സിനെ ഇഷ്ടമായിരുന്നില്ല. ഭാര്യ ലതയാണ് സ്‌നേഹം കൊണ്ട് എന്നെ മാറ്റിയത്. സ്‌നേഹവും ശരിയായ ഡോക്ടര്‍മാരേയും കൊണ്ട് അവള്‍ എന്നെ മാറ്റി” എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്.

അണ്ണാത്തെയാണ് രജനീകാന്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ബീസ്റ്റിന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലര്‍. വന്‍ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലും കന്നഡ സിനിമയിലെ സൂപ്പര്‍ താരം ശിവരാജ്കുമാറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മൂന്ന് സൂപ്പര്‍ താരങ്ങളു ഒരുമിച്ചുള്ള രംഗവും ചിത്രത്തിലുണ്ടെന്നാണ് സൂചനകള്‍.

B4 Admin

Recent Posts

തമിഴകത്തിന്റെ ധീരനക്ഷത്രം: സനാതന ധർമ്മത്തിന്റെയും ദേശീയതയുടെയും പ്രതീകമായ അയ്യാ മുത്തുരാമലിംഗ തേവർക്ക് സ്മരണാഞ്ജലി!

"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…

14 hours ago

വീണ്ടും ചരിത്രം കുറിക്കാൻ ISRO: ഇന്ന് രാത്രി കുതിച്ചുയരും GSLV-F18, ലക്ഷ്യം ഇന്ത്യയുടെ സ്വന്തം NavIC!

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…

18 hours ago

രാഹുൽ ഗാന്ധിയുടെ ‘സീതാരാമ’ പ്രയോഗം: രാഷ്ട്രീയ മര്യാദയോ മനഃപൂർവമായ പരിഹാസമോ?

ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…

18 hours ago

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

1 day ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

1 day ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

1 day ago