Categories: General

നാളെ രാഷ്ട്രീയ പ്രവേശനം ? രജനി മക്കള്‍ മണ്‍ഡ്രത്തിന്റെ സുപ്രധാന യോഗം വിളിച്ച്‌ രജനികാന്ത്

ചെന്നൈ: തമിഴ്​ സൂപ്പര്‍ സ്​റ്റാര്‍ രജനീകാന്ത്​ 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ഇല്ലയോയെന്ന നിര്‍ണായക പ്രഖ്യാപനം നാളെയു​ണ്ടായേക്കും. രജനീകാന്തിന്റെ ഫാന്‍സ്​ അസോസിയേഷനായ രജനി മക്കള്‍ മന്‍ട്രത്തിന്റെ യോഗം നവംബര്‍ 30ന്​ ചേരും. ചെന്നൈയിലെ രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലാണ്​ യോഗം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ രജനീകാന്ത്​ നിര്‍ണായക പ്രഖ്യാപനം നടത്തിയേക്കുമെന്നും അംഗങ്ങള്‍ അദ്ദേഹത്തിന്​ പൂര്‍ണ പിന്തുണ നല്‍കുമെന്നും രജനി മക്കള്‍ മന്‍ട്രം ജില്ല സെക്രട്ടറി പറഞ്ഞു.

‘കാര്യമെന്താണെന്ന്​ ഞങ്ങള്‍ക്ക്​ അറിയില്ല. മണ്ഡപത്തില്‍ ഒമ്ബതുമണിക്ക്​ എത്തണമെന്ന്​ മാത്രമാണ് അറിയിപ്പ്​ അദ്ദേഹത്തില്‍നിന്ന്​ നല്ല പ്രഖ്യാപനമുണ്ടാകുമെന്ന്​ കരുതുന്നു’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെന്നൈയില്‍ രജനികാന്തുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സുപ്രധാന തീരുമാനം യുക്തമായ സമയത്ത് പ്രഖ്യാപിക്കപ്പെടുമെന്നും പ്രവര്‍ത്തകര്‍ പ്രചാരണ പരിപാടികളില്‍ വ്യാപൃതരാകാനും അമിത് ഷാ നിര്‍ദ്ദേശം നല്‍കിയിരുന്നു. രജനികാന്ത് ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധ്യത ഏറെയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

admin

Recent Posts

അഖില ഭാരതീയ പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിനൊരുങ്ങി പാമ്പണയപ്പന്റെ തിരുസന്നിധി; ഇന്ന് ചരിത്ര പ്രസിദ്ധമായ പഞ്ച പാണ്ഡവ സംഗമം; തത്സമയ ദൃശ്യങ്ങളുമായി തത്വമയി നെറ്റ്‌വർക്ക്

തിരുവൻവണ്ടൂർ: നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിന് ഇന്ന് തുടക്കം. സമ്പൂർണ്ണ ഭഗവത്ഗീതാ പാരായണത്തോടെ സത്രവേദി ഉണർന്നു. വൈകുന്നേരം…

12 mins ago

കരമനയിലെ കൊലപാതകം ! അഖിലിന്റെ ദേഹത്ത് കല്ലെടുത്തിട്ടത് 6 തവണ, ഒരു മിനുട്ടോളം കമ്പിവടികൊണ്ട് നിർത്താതെ അടിച്ചു; സി സി ടി വി ദൃശ്യം പുറത്ത് വന്നതിന് പിന്നാലെ പ്രതി കസ്റ്റഡിയില്‍

തിരുവനന്തപുരം: കരമന അഖിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് കാറിലെത്തിയ…

37 mins ago

ലോക്സഭാ തെരഞ്ഞെടുപ്പ് ! നാലാം ഘട്ടം 13ന് ; പരസ്യ പ്രചരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ

ദില്ലി : നാലാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും.ഒമ്പത് സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശമായ ജമ്മുകശ്മീരിലെ…

1 hour ago

സമരം തീര്‍ന്നിട്ടും മാറ്റമില്ല; കണ്ണൂരിൽ എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഇന്നും റദ്ദാക്കി

കണ്ണൂര്‍: ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായെങ്കിലും കണ്ണൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകൾ ഇന്നും മുടങ്ങി. ഇന്ന് പുറപ്പെടേണ്ട രണ്ട്…

3 hours ago

പാക് അതിർത്തിയിൽ കണ്ണിമ ചിമ്മാതെ കാവലാകാൻ ദൃഷ്ടി-10 വരുന്നു; പ്രതിരോധ സേനയ്‌ക്ക് കരുത്തേകാനൊരുങ്ങി ഹെർമിസ്-900 സ്റ്റാർലൈനർ ഡ്രോൺ; പ്രത്യേകതകൾ അറിയാം

ദില്ലി: പ്രതിരോധ സേനയ്‌ക്ക് കരുത്തേകാൻ ഇന്ത്യൻ സൈന്യത്തിന് ആദ്യത്തെ ഹെർമിസ്-900 സ്റ്റാർലൈനർ ഡ്രോൺ ഉടൻ‌. പാക് അതിർത്തിയിൽ കണ്ണിമ ചിമ്മാതെ…

3 hours ago