India

മോസ്‌ക് പൊളിച്ചു പണിയുന്ന ക്ഷേത്രങ്ങളെ പിന്തുണയ്ക്കില്ല! മതവും രാഷ്ട്രീയവും തമ്മിൽ കൂട്ടിക്കുഴയ്ക്കില്ല; സനാതന ധർമ്മ വിവാദത്തിന് ശേഷം വീണ്ടും വിവാദ പ്രസ്താവനയുമായി ഉദയനിധി സ്റ്റാലിൻ

ചെന്നൈ: സനാതന ധർമ്മ പരാമർശത്തിന് ശേഷം വീണ്ടും വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് മന്ത്രിയും മുഖ്യമന്ത്രിയുടെ മകനുമായ ഉദയനിധി സ്റ്റാലിൻ. മോസ്‌ക് പൊളിച്ച് പണിയുന്ന ക്ഷേത്രങ്ങളെ ഡി എം കെ പിന്തുണയ്ക്കില്ലെന്നാണ് അദ്ദേഹത്തിന്റെ പുതിയ പ്രസ്താവന. കരുണാനിധി നേതൃത്വം നൽകിയ ഡി എം കെ ഒരു വിശ്വാസത്തിനും എതിരല്ല. ഞങ്ങൾ രാമക്ഷേത്രത്തിന് എതിരല്ല. അവിടെ നിലനിന്നിരുന്ന മോസ്‌ക് പൊളിച്ചാണ് ക്ഷേത്രം പണിയുന്നത് എന്നതാണ് പ്രശ്നം അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പ്രാചീന ക്ഷേത്രം തകർത്താണ് തർക്ക മന്ദിരം പണിതതെന്നതിന് തെളിവുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സുപ്രീംകോടതി ക്ഷേത്ര നിർമ്മാണത്തിന് അനുകൂലമായി വിധി പറഞ്ഞത് എന്ന വസ്തുത നിലനിൽക്കെയാണ് ഉദയനിധിയുടെ പുതിയ പ്രസ്‌താവന.

ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങ് ബഹിഷ്കരിച്ച കോൺഗ്രസിനും കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കുമെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാണ്. ഈ സാഹചര്യത്തിലാണ് ഡി എം കെ നേതാവിന്റെയും പ്രസ്താവന. ഇൻഡി മുന്നണിയിലെ പല ഘടക കക്ഷികളും ഉദയനിധിയുടെ പ്രസ്താവനയിൽ അസന്തുഷ്ടി വ്യക്തമാക്കിക്കഴിഞ്ഞു. അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകൾക്ക് തൊട്ടു മുന്നേയാണ് സനാതന ധർമ്മത്തെ അധിക്ഷേപിച്ചു കൊണ്ടുള്ള ഉദയനിധിയുടെ പ്രസ്താവന വന്നത്. തുടർന്ന് തെരഞ്ഞടുപ്പിൽ പ്രതിപക്ഷ സഖ്യത്തിന് വലിയ തിരിച്ചടി കിട്ടിയിരുന്നു.

B4 Admin

Recent Posts

യുദ്ധസമാന അന്തരീക്ഷം. യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…

9 hours ago

ടോമിന്‍ തച്ചങ്കരി വീണ്ടും വിവാദത്തില്‍. ജയിലിലും തീരാത്ത ബിസിനസ് ബന്ധങ്ങളും പുതിയ ആരോപണങ്ങളും

അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…

10 hours ago

പി.കെ. കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം. നാളെ സംസ്ഥാന വ്യാപക പ്രതിഷേധം. കോണ്‍ഗ്രസ് ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന്ബിജെപി

തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…

10 hours ago

ആകാശത്ത് ചോരപ്പുഴയൊഴുകിയ നിമിഷങ്ങള്‍. ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റിട്ടും 180 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്റെ സാഹസികത

മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…

11 hours ago

ശബരിമല നെയ്യ് ക്രമക്കേട്. 2.27 കോടിയുടെ വെട്ടിപ്പ്. എസ്ഐടി റെയ്ഡില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…

11 hours ago

ചിരിപ്പിച്ച പ്രിയനടന് നീതി. കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…

12 hours ago