Featured

രാമക്ഷേത്ര നിർമ്മാണം ഉടൻ അവസാനിക്കും; നിർണായക വെളിപ്പെടുത്തലുമായി ക്ഷേത്ര ട്രസ്റ്റ് | Ram Mandir

രാമക്ഷേത്ര നിർമ്മാണം ഉടൻ അവസാനിക്കും; നിർണായക വെളിപ്പെടുത്തലുമായി ക്ഷേത്ര ട്രസ്റ്റ് | Ram Mandir

പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ട അയോദ്ധ്യയിലെ രാമക്ഷേത്രം പണി പൂർത്തിയാക്കി തീർത്ഥാടനത്തിനായി തുറക്കാൻ കാത്തിരിക്കുകയാണ് രാജ്യമെമ്പാടുമുളള ഭക്തർ. കാത്തിരിപ്പിന് വിരാമമിട്ട് രാമക്ഷേത്രം 2023 ഡിസംബറോടെ ഭക്തർക്കായി തുറന്ന് നൽകുമെന്നാണ് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിരിക്കുന്നത്. ശ്രീ കോവിലിന്‍റെ നിർമ്മാണം ഡിസംബറിന് മുമ്പ് പൂർത്തിയാക്കുമെന്ന് രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി.

2025ഓടെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാകുമെന്നും ട്രസ്റ്റ് അവകാശപ്പെടുന്നു. ക്ഷേത്ര നിർമ്മാണത്തിന് വിദേശ ഫണ്ട് സ്വീകരിക്കേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയ ട്രസ്റ്റ് മുഴുവൻ തുകയും ഇന്ത്യയിൽ നിന്ന് തന്നെ സമാഹരിച്ച് കഴിഞ്ഞെന്നും അറിയിച്ചു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024 മാർച്ച്, ഏപ്രിൽ മാസങ്ങളിലായിരിക്കും നടക്കുക. അതുകൊണ്ടുതന്നെ കേന്ദ്രസർക്കാരും യു പി സർക്കാരും പ്രത്യേക താത്പര്യമെടുത്താണ് രാമക്ഷേത്ര നിർമ്മാണത്തിന്‍റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നത്.

കൊവിഡ് വ്യാപനത്തിനിടയിലും അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം വേഗത്തിൽ പുരോഗമിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് രണ്ട് വർഷത്തിനുള്ളിൽ ക്ഷേത്ര നിർമ്മാണം പൂർത്തിയാകുമെന്ന് അധികൃതർ അവകാശപ്പെടുന്നത്. ക്ഷേത്ര നിർമ്മാണത്തിന് നേതൃത്വം നൽകുന്ന എൻജിനീയർമാരുമായും, ആർക്കിടെക്റ്റ്മാരുമായും ട്രസ്റ്റ് അംഗങ്ങൾ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിനുശേഷമാണ് ട്രസ്റ്റിന്‍റെ ഭാഗത്ത് നിന്നുളള ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുന്നത്. രാമക്ഷേത്രവും അനുബന്ധ കെട്ടിടങ്ങളും ഉൾപ്പെടുന്ന അയോധ്യയിലെ രാമക്ഷേത്ര കോംപ്ലക്‌സിന്റെ നിർമ്മാണത്തിന് 1,100 കോടി രൂപയോളമാണ് ചിലവാകുക. രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിന് 300 മുതൽ 400 കോടി രൂപവരെയാണ് കണക്കാക്കുന്നത്. ബോംബെ,ഡൽഹി, മദ്രാസ്, ഗുവാഹത്തി എന്നിവിടങ്ങളിലെ ഐഐടിയിൽ നിന്നുള്ള വിദഗ്ധരുടെ മേൽ നോട്ടത്തിലാണ് രാമക്ഷേത്ര കോംപ്ലക്‌സ് നിർമ്മിക്കുന്നത്. സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, റൂർക്കി, , ടാറ്റ ഗ്രൂപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രത്യേക എഞ്ചിനീയർമാരുടെ സംഘവും രാമക്ഷേത്ര സമുച്ചയത്തിന്റെ നിർമ്മാണത്തിൽ പങ്കുചേരുന്നുണ്ട്. ക്ഷേത്രത്തിന് 360 അടി ഉയരവും 235 അടി വീതിയും ഉണ്ടാകും. ക്ഷേത്രത്തിന്റെ ശിഖരത്തിന് മാത്രം 165 അടി ഉയരമാണ് ഉണ്ടാകുക. അഞ്ച് ഏക്കറില്‍ ക്ഷേത്ര മതിൽ പണിയും. ഇതിന് നാല് ലക്ഷം ക്യുബിക് അടി കല്ല് ഉപയോഗിക്കുക.

നിലവിൽ രാമക്ഷേത്രത്തിന്‍റെ അടിത്തറയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഇത് ഈ വർഷം സെപ്‌തംബർ പതിനഞ്ചോടെ പൂർത്തിയാകും. നവംബർ മുതൽ രണ്ടാംഘട്ട നിർമ്മാണ ജോലികൾ ആരംഭിക്കാനാണ് തീരുമാനം. മിർസാപൂരിൽ നിന്നും, ജോധ്പൂരിൽ നിന്നുമുള്ള മൺകട്ടകൾ, രാജസ്ഥാനിലെ മക്കർനയിൽ നിന്നുള്ള മാർബിൾ, ബാൻസി പഹർപൂരിൽ നിന്നുള്ള പിങ്ക് കല്ലുകൾ എന്നിവ ഉപയോഗിച്ചാണ് ക്ഷേത്രം നിർമ്മിക്കുന്നത്. സുപ്രീംകോടതി വിധിയിലൂടെ കഴിഞ്ഞ നവംബറിലാണ് അയോദ്ധ്യയിലെ തർക്കഭൂമി രാമക്ഷേത്ര നിർമ്മാണത്തിന് ലഭിച്ചത്. അയോദ്ധ്യയിൽ താൽക്കാലികമായി കെട്ടിയുയർത്തിയ ക്ഷേത്രത്തിൽ പൂജിച്ചിരുന്ന രാം ലല്ല വിഗ്രഹം മാർച്ചിൽ ആചാരാഘോഷങ്ങളോടെ പുതിയ സ്ഥലത്തേക്ക് മാറ്റി പ്രതിഷ്ഠിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

പാകിസ്ഥാന് മുന്നറിയിപ്പുമായി ഭാരതം. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ രാജ സുബ്രഹ്മണി

ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…

9 hours ago

വയോധികയുടെ കാലില്‍ തൊട്ടുതൊഴുത് ആലിംഗനവും ചെയ്ത് 13 ലക്ഷത്തിന്റെ സ്വര്‍ണവും കവര്‍ന്ന് യുവതി

ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…

9 hours ago

പാകിസ്ഥാന്റെ കശ്മീര്‍ വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടി. പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ വിരല്‍ചൂണ്ടി ഭാരതം. യു.എന്‍ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി ജയശങ്കര്‍ ആഞ്ഞടിച്ചപ്പോള്‍

ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…

10 hours ago

സര്‍ക്കാര്‍ ബോര്‍ഡ് വിവാദം. മോട്ടോര്‍ വാഹന ചട്ടങ്ങളെ വെല്ലുവിളിച്ച് മന്ത്രി ഷാജിയുടെ വിചിത്ര വാദം. കെ.എം.ഷാജി ലംഘിച്ചത് 2015-ലെ ഗതാഗത വകുപ്പ് ഉത്തരവ്

കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…

11 hours ago

ശിവസൂര്യയുടെ തിരോധാനം കേവലമൊരു ‘വീടുവിട്ടിറങ്ങൽ’ മാത്രമോ?. ദുരൂഹത നീങ്ങാതെ 49 നാളുകൾക്ക് ശേഷം ശിവസൂര്യ കേസ് ക്രൈംബ്രാഞ്ചിന്

ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…

17 hours ago

ഭീകരാക്രമണത്തില്‍ നടുങ്ങി പാകിസ്ഥാന്‍. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ചാവേര്‍ സ്‌ഫോടനം, 11 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…

1 day ago