India

അയോദ്ധ്യയിലെ ശ്രീരാമ വിഗ്രഹത്തിന് ശിലയെടുത്ത സ്ഥലത്തും രാമക്ഷേത്രം ഉയരും; കർണ്ണാടകയിൽ ഭൂമിപൂജ നടന്നു; വിഗ്രഹം നിർമ്മിക്കുന്നത് അരുൺ യോഗിരാജ് തന്നെ

മൈസൂർ: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തി ക്ഷേത്രം ഭക്തജനങ്ങൾക്ക് തുറന്നുകൊടുത്തതിന് പിന്നാലെ കർണ്ണാടകയിലും രാമക്ഷേത്രമുയരുന്നു. അയോദ്ധ്യ ക്ഷേത്രത്തിലെ വിഗ്രഹത്തിനായി ശില കണ്ടെത്തിയ സ്ഥലത്താകും രാമക്ഷേത്രം ഉയരുക. ഇതിനായുള്ള ഭൂമി പൂജയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനുള്ള കമ്മിറ്റി രൂപീകരണവും നടന്നു. മൈസൂരു ഹരോഹള്ളി ഗുജ്ജെഗൗഡനപുരയില്‍ നിന്നാണ് വിഗ്രഹത്തിനായുള്ള ശില കണ്ടെത്തിയിരുന്നത്. സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കുകയാണ്. അതിന്റ തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി ജനതാദള്‍ (എസ്) എംഎല്‍എ ജി.ടി.ദേവെഗൗഡയാണ് അറിയിച്ചത്. ബിജെപി എംപി പ്രതാപ് സിംഹയും ചടങ്ങില്‍ പങ്കെടുത്തു.

രാമലല്ലയുടെ വിഗ്രഹം നിര്‍മിച്ച ശില്‍പ്പി അരുണ്‍ യോഗിരാജ് പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി അയോദ്ധ്യയിലാണ്. അദ്ദേഹം തിരിച്ചെത്തിയ ശേഷമായിരിക്കും വിഗ്രഹ നിര്‍മാണം സംബന്ധിച്ച തീരുമാനം കൈക്കൊള്ളുക. മൈസൂര്‍ നഗരത്തില്‍ നിന്നും 25 കിലോമീറ്റര്‍ ദൂരെയുള്ള ഗ്രാമത്തില്‍ നിന്നാണ് രാമലല്ല വിഗ്രഹം പണിയുന്നതിനുള്ള കൃഷ്ണശില കണ്ടെത്തിയത്. തന്റെ സ്ഥലത്തുനിന്നും കൃഷ്ണശില കണ്ടെത്താനായതില്‍ അത്യധികം സന്തോഷമുണ്ടെന്ന് ഉടമ രാംദാസും പ്രതികരിച്ചിരുന്നു. രാമമന്ത്ര മുഖരിതമായ ഭൂമിപൂജ ചടങ്ങിൽ നിരവധി ഗ്രാമവാസികൾ പങ്കെടുത്തു

B4 Admin

Recent Posts

വീട്ടില്‍ പാറ്റ ശല്യം കൂടിയാല്‍ എന്താണ് പരിഹാരം ?

അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…

14 hours ago

വിമാനത്തില്‍ നിന്നിറങ്ങാന്‍ പോലും അനുവദിച്ചില്ല. സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കേയെയും വക്താക്കളെയും റണ്‍വേയില്‍ വെച്ച് കസ്റ്റഡിയിലെടുത്ത് ദില്ലി പോലീസ്

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…

15 hours ago

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധം: പിണറായി വിജയനും എം എ ബേബിയും അടക്കമുള്ള മുതിര്‍ന്ന സിപിഎം നേതാക്കളെ ദില്ലി പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…

15 hours ago

ഹൈക്കോടതി ഉത്തരവില്‍ ഞെട്ടി പിണറായി. മാസപ്പടി കേസില്‍ എസ്‌ഐടിയെ തള്ളി കോടതി, പിണറായി വിജയനെ ഒന്നാം പ്രതിയാക്കി കേസെടുക്കാന്‍ വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റ്

തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…

16 hours ago

മുന്നില്‍ രമേശ് ചെന്നിത്തലയും കെ.എം. ഷാജിയും. സെപ്റ്റംബറില്‍ വിദേശത്ത് പറന്നത് ആറ് ജനപ്രതിനിധികള്‍, യാത്രകളില്‍ സുതാര്യതയില്ലെന്ന് വ്യാപക ആക്ഷേപം

കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…

16 hours ago

രാഷ്ട്രപതി വോട്ട് ചോരി ആരോപണം അനുകൂലിച്ചെന്ന രാഹുല്‍ ഗാന്ധിയുടെ വാദം വ്യാജം. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളി

ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…

17 hours ago