” കാവ്യം സുഗേയം കഥ രാഘവീയം…”
വാൽമീകീ രാമായണം ! ആദികാവ്യമാണ്….
അതു കൊണ്ട് തന്നെ അനേക രാമായണങ്ങളിൽ വെച്ച് ആധികാരികവുമാണ്.
വാല്മീകി രാമായണത്തിൽ പ്രധാന പ്രതിപാദ്യം ധർമ്മമാണ്. മുഖ്യ ഗൗണ ധർമ്മങ്ങൾക്കിടയിലൂടെയുള്ള രാമൻ്റെ യാത്രയാണ് രാമായണം . ധർമ്മാധർമ്മ വിവേചനം അങ്ങേയറ്റം സൂക്ഷ്മമാണ് എന്നു വാല്മീകി രാമായണത്തിലൂടെ, രാമനിലൂടെ വരച്ചു കാട്ടുന്നു. ഉദാത്തമായ കുടുംബസങ്കല്പത്തെക്കുറിച്ചു രാമായണം വിവരിക്കുന്നു. അച്ഛൻ മകനോട് പുലർത്തേണ്ട ധർമ്മം, മകൻ പാലിക്കേണ്ട ധർമ്മം, ജ്യേഷ്ഠ ധർമ്മം, സ്ത്രീധർമ്മം തുടങ്ങി ധർമ്മാധർമ്മ വിവേചനങ്ങളെക്കുറിച്ചുള്ള സൂക്ഷ്മ പഠനം തന്നെയാണ് രാമായണം നമുക്ക് മുന്നിൽ തുറന്നു കാട്ടുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ രാമനെന്ത് ചെയ്തോ അതാണ് ധർമ്മം . ഇപ്രകാരം ധർമ്മത്തിന്റെ വിഗ്രഹമായി ശ്രീരാമനെ വാല്മീകി അവതരിപ്പിക്കുന്നു. രാമൻ ധർമ്മ വിഗ്രഹമാണെന്ന് പറയുന്നതാരാണെന്നറിയുമോ? മാരീചനനാണ്. ബന്ധുക്കൾ നമ്മേക്കുറിച്ച് നല്ലത് പറയുമായിരിക്കും. പക്ഷെ ഒരു ശത്രുവിനെക്കൊണ്ട് പോലും ധർമ്മ വിഗ്രഹമെന്ന് പറയിപ്പിച്ച രാമൻ്റെ ആ വ്യക്തിപ്രഭാവത്തെ , ”സീതയെ തൊടാത്ത രാവണൻ ” എന്ന യോഗ്യത മാത്രമുള്ള രാവണനിലേക്ക് ചേർത്ത് തൂക്കമൊപ്പിക്കാൻ രാവണാരാധകർ നന്നായി വിയർക്കേണ്ടി വരും.
ലോക ജനതയെ തന്നെ വിസ്മയിപ്പിച്ച പാത്രസൃഷ്ടിയാണ് വാല്മീകി തന്റെ ഗ്രന്ഥരചനയിൽ പുലർത്തിയിരിക്കുന്നത് . അതി സൂക്ഷ്മമായ വ്യക്തിപ്രഭാവം കാത്തുസൂക്ഷിക്കുന്നവരാണ് രാമായണത്തിലെ പാത്രങ്ങളോരോരുത്തരും. തികച്ചും അപ്രധാന കഥാപാത്രമെന്നു തോന്നിപ്പിക്കുന്ന സുമിത്രയുടെ വ്യക്തി പ്രഭാവം പോലും നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്.
സീതാന്വേഷണത്തിനിറങ്ങിയ രാമന്റെ വ്യക്തിപ്രഭാവത്തിൽ ആകൃഷ്ടരായി അദ്ദേഹത്തെ സുഹൃത്താക്കിയവർ നിരവധി പേരുണ്ട്. സുഗ്രീവൻ , വിഭീഷണൻ , തുടങ്ങിയവരാണ് അതിൽ പ്രമുഖർ. ഒപ്പം രാമനെ മമതയോടെ ആരാധ്യപൂർവം പൂജിച്ചവരുമുണ്ട്.. ലക്ഷ്മണൻ , സീതാദേവി തുടങ്ങിയരാണ് അതിൽ പ്രമുഖർ. പക്ഷെ ഇവരിലെല്ലാം സ്വാർത്ഥ മമതാ ഭാവങ്ങളുണ്ടായിരുന്നുവെന്നു സൂക്ഷ്മ നിരീക്ഷണത്തിൽ കാണാനാകും. എന്നാൽ തികച്ചും നിസ്വാർത്ഥനായ , മമതാരഹിതനായ സർവം രാമർപ്പണമായി സമർപ്പിച്ച ഒരേയൊരു വ്യക്തിയെ രാമായണത്തിലുള്ളൂ.. അത് ഹനുമാനാണ്. ഹനുമാന്റെ രാമ സേവയിൽ സ്വാർത്ഥതയുടെയോ മമതയുടെയോ കണിക പോലും കണ്ടെത്താനാകുകയില്ല . അതുകൊണ്ടു തന്നെ രാമനെ പ്രാപിക്കേണ്ടവർ ആദ്യം ശരണം പ്രാപിക്കേണ്ടത് ഹനുമാനെയാണത്രെ. രാമനെ പ്രാപിക്കാനിച്ഛിക്കുന്നവർക്കാദ്യം ലഭിക്കുന്ന ദർശനം ഹനുമാന്റേതാണ് എന്നു രാമഭക്തന്മാരുടെ ചരിത്രം പറയുന്നു. തുളസീദാസിന്റെ ഹനുമാൻ ചാലീസ നമ്മോടു പറയുന്നതും മറ്റൊന്നുമല്ല.
ഹനുമാന്റെ വ്യക്തിപ്രഭാവം എളുപ്പത്തിൽ പറഞ്ഞു ഫലിപ്പിക്കാനാവില്ല.. അഹങ്കാരലേശമില്ലാത്ത അഗാധ പണ്ഡിതനായിരുന്നു ഹനുമാൻ. സുഗ്രീവദൂതനായി രാമസമക്ഷം എത്തുന്ന ഹനുമാനെ, അദ്ദേഹത്തിന്റെ സംഭാഷണ രീതി നോക്കി ആ വ്യക്തിത്വം ലക്ഷ്മണനോട് വെളിവാക്കുന്ന രാമനെ വാല്മീകി രാമായണത്തിൽ കാണാം. പണ്ഡിതനും ശ്രേഷ്ഠനുമാണ് ഈ വ്യക്തിയെന്ന് ആ ഒരു ചെറു കൂടിക്കാഴ്ചയിലൂടെ തന്നെ രാമൻ അളന്നെടുത്തു.. വാക്കുകൾ ഒരു വ്യക്തിയിൽ ചെലുത്താവുന്ന പ്രാധാന്യമെന്ത് എന്നും ഒരു വ്യക്തിയുടെ സ്വഭാവം അയാളുടെ വാക്കുകൾ വെളിവാക്കുന്നുവെന്നും നമ്മെ പഠിപ്പിക്കുന്ന സന്ദർഭമാണിത്. ഇതുപോലെ സൂക്ഷ്മ പഠനങ്ങൾക്ക് വിധേയമാക്കേണ്ട നിരവധി സന്ദർഭങ്ങളുണ്ട് രാമായണത്തിൽ.
വ്യാസ രാമായണത്തിൻ്റെ ചുവടു പിടിച്ചെഴുതിയ ഭാഷാ പിതാവിന്റെ അധ്യാത്മാ രാമായണവും വ്യത്യസ്തമല്ല .രാമനിലൂടെ മുക്തി എന്ന ഭക്തിമാർഗമാണ് എഴുത്തച്ഛൻ സ്വീകരിച്ചത് എന്നെ ഉള്ളൂ.. രാമനവിടെ പൂർണ്ണനാണ്. ഈശ്വരനാണ്. പോരായ്മകളൊന്നുമില്ല. വാൽമീകിയുടെ രാമൻ മനുഷ്യനാണ്. രാമനെന്ന മനുഷ്യനെയറിയാൻ അറിയാൻ വാൽമീകി രാമായണമാണ് നല്ലത്. ഈശ്വരനായ രാമനിലേക്കെത്താൻ അദ്ധ്യാത്മരാമായണവും.
ഈ കർക്കിടക മാസം രാമനെയറിയേണ്ട , രാമനിലേക്കെത്തേണ്ട മാസമാകട്ടെ..
രണ്ടിനായാലും അതിന് ഹനുമദ് കടാക്ഷം വേണ്ടുവോളമുണ്ടാകട്ടെ..
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…