ലക്‌നൗ: അയോദ്ധ്യയിലെ പ്രശസ്തമായ സരയൂ നദിയിലൂടെയുള്ള ‘രാമായണ ക്രൂയിസ് ടൂർ’സർവീസ് ഉടൻ ആരംഭിക്കും. ക്രൂയിസ് സർവീസ് ആരംഭിക്കുന്നതിനുള്ള അവലോകന യോഗത്തിൽ കേന്ദ്ര ഷിപ്പിംഗ്,തുറമുഖ,ജലഗതാഗത മന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ അധ്യക്ഷത വഹിച്ചു. സരയൂ നദിയിലൂടെയുള്ള ആദ്യ ആഡംബര ക്രൂയിസ് സർവ്വീസായിരിക്കും ഇത്. ക്രൂയിസിൽ എല്ലാവിധ ആഡംബര വിനോദസഞ്ചാര സൗകര്യങ്ങളും ആഗോള നിലവാരമുള്ള സുരക്ഷാ സവിശേഷതകളും ഉണ്ടായിരിക്കും. പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത 80 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ക്രൂയിസ് യാത്രയിൽ, സരയൂ തീരത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാൻ വലിയ ഗ്ലാസ് ജാലകങ്ങളും ഒരുക്കിയിട്ടുണ്ട്.
തുളസിദാസ് രചിച്ച രാമചരിത മാനസിനെ ആധാരമാക്കിയുള്ള 45-60 മിനിറ്റ് ദൈർഘ്യമുള്ള ചലച്ചിത്രം ഉൾപ്പെടെ പ്രദർശിപ്പിക്കുന്ന, 1 – 1.5 മണിക്കൂർ ദൈർഘ്യമുള്ള ‘രാംചരിത്മാനസ് ടൂർ’ വിനോദസഞ്ചാരികളെ ആകർഷിക്കും. ക്രൂയിസ് സർവീസ് ഏകദേശം 15-16 കിലോമീറ്റർ ദൂരം സഞ്ചരിക്കും.
‘രാമായണ ക്രൂയിസ് ടൂർ’ വിനോദ സഞ്ചാരികളെആകര്‍ഷിക്കുന്നതിനോടൊപ്പം
പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങളും സൃഷ്ടിക്കും. ക്രൂയിസ് സേവനത്തിന്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും കേന്ദ്ര ഷിപ്പിംഗ്,തുറമുഖ,ജലഗതാഗത മന്ത്രാലയം ഒരുക്കും.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…