Categories: KeralaPolitics

പിണറായിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം : മുഖ്യമന്ത്രിയുടെ വാക്കുകള്‍ നിലവാരമില്ലാത്തതെന്ന് ചെന്നിത്തല

തിരുവനന്തപുരം: കെ.സുധാകരന് എതിരായ പിണറായി വിജയന്റെ വാക്കുകള്‍ മുഖ്യമന്ത്രിയുടെ നിലവാരത്തിന് ചേരാത്തതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒരു മുഖ്യമന്ത്രി പ്രതികരിക്കേണ്ടത് ഇങ്ങനെയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പിണറായി വിജയന് എന്ത് സംസാരിക്കാനും അവകാശമുണ്ട്. എന്നാല്‍ മുഖ്യമന്ത്രിക്ക് ഒരു നിലവാരം ഉണ്ടാകണമെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

എല്ലാ ദിവസവും വൈകുന്നേരത്ത് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ജനങ്ങള്‍ കാണുന്നത് കോവിഡിന്റെ വിവരങ്ങള്‍ അറിയാനാണ്. കോവിഡുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനം പ്രതിപക്ഷത്തെ കടന്നാക്രമിക്കാന്‍ മുഖ്യമന്ത്രി പലപ്പോഴും ദുരുപയോഗം ചെയ്യുകയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. എല്ലാ സീമകളും ലംഘിച്ചാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ കെ.പി.സി.സി അധ്യക്ഷനെതിരെ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇതെല്ലാം മുട്ടില്‍ മരംമുറി ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

സ്‌കൂൾ തുറക്കൽ ! വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം ; എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ

സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം. പ്ലസ് വൺ സീറ്റുകളെക്കുറിച്ചുള്ള ചർച്ചക്കിടെ എംഎസ്എഫ്…

31 mins ago

മുട്ടിൽ മരംമുറി കേസ് ! വയനാട് മുൻ കളക്ടറെയും പ്രതിയാക്കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ; കേസ് അനിശ്ചിതത്വത്തിലേക്ക്

മുട്ടിൽ മരംമുറി കേസില്‍ വയനാട് മുൻ കളക്ടർ അഥീല അബ്ദുള്ളയെയും പ്രതി ചേർക്കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. മരംമുറി മുൻ…

38 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ! മുൻ‌കൂർ ജാമ്യം തേടി പ്രതി രാഹുലിന്റെ അമ്മയും സഹോദരിയും

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പ്രതി രാഹുലിന്റെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു. നവവധുവിനെ അക്രമിച്ച സംഭവത്തില്‍…

1 hour ago

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രം ! സത്രസമാപന സഭയും കൂടിപ്പിരിയലും ; തത്സമയക്കാഴ്ച

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രം ! സത്രസമാപന സഭയും കൂടിപ്പിരിയലും ; തത്സമയക്കാഴ്ച

2 hours ago