Friday, May 17, 2024
spot_img

മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ കൊവിഡ് വ്യാപനം രൂക്ഷം; സെക്രട്ടറിയേറ്റില്‍ 50ലധികം പേര്‍ക്ക് രോഗം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പൊതുഭരണ, നിയമ വകുപ്പുകളിലെ ജീവനക്കാര്‍ക്കിടയിലാണ് കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്നത്. അമ്പതിലധികം പേര്‍ക്കാണ് നിലവില്‍ കൊവിഡ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിന് തൊട്ടു താഴെ ദര്‍ബാര്‍ ഹാളില്‍ വച്ച് ക്യാന്റീന്‍ തിരഞ്ഞെടുപ്പ് നടന്നിരുന്നു. ഏകദേശം മൂവായിരത്തോളം ഉദ്യോഗസ്ഥരാണ് വോട്ട് ചെയ്യാന്‍ എത്തിയത്. ഇത് രോഗവ്യാപനത്തിന് കാരണമായെന്നാണ് പ്രധാന ആരോപണം.

അതേസമയം കൊവിഡ് രോഗബാധ രൂക്ഷമായതിനെ തുടര്‍ന്ന് ഹൗസിംഗ് സഹകരണ സംഘം അടച്ചു. സെക്രട്ടറിയേറ്റില്‍ കൊവിഡ് നിയന്ത്രണം കര്‍ശനമായി നടപ്പാക്കണമെന്ന് ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടു. ധനവകുപ്പിലെ നിര്‍ണായക തീരുമാനങ്ങളെടുക്കുന്ന ഡെവലപ്പ്മെന്റ് ഹാള്‍ ആണ് ആദ്യം അടച്ചത്. ഇതിന് പിന്നാലെ പൊതുഭരണ, നിയമ വകുപ്പുകളിലെ ജീവനക്കാര്‍ക്കും രോഗബാധ പടരുകയായിരുന്നു. ഇതോടെ സെക്രട്ടറിയേറ്റില്‍ വരുന്ന ജീവനക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലും രംഗത്ത് വന്നിട്ടുണ്ട്.

Related Articles

Latest Articles