Ranjith is a victim of religious terrorism; Left government still has soft approach towards Popular Front: K. Surendran criticizes government
ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്റെ ബലിദാനദിനത്തിൽ സ്‌മൃതി മണ്ഡപത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പുഷ്പാർച്ചന നടത്തി. രഞ്ജിത്തിന്റെ കൊലപാതകം മതഭീകരവാദം എത്രമാത്രം ക്രൂരമായാണ് കേരളത്തിൽ നടന്നതെന്ന് തെളിയിക്കുന്നതാണ് . പോപ്പുലർ ഫ്രണ്ട് എന്ന മതഭീകരവാദ സംഘടനയുടെ പ്രവർത്തനത്തെപ്പറ്റി ദേശീയ അന്വേഷണ ഏജൻസികൾക്ക് കൃത്യമായി വിവരം ലഭിക്കുന്നത് രഞ്ജിത്ത് ശ്രീനിവാസന്റെ അടക്കമുള്ള കൊലപാതകങ്ങളിലൂടെയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
‘മതഭീകരവാദം എത്രമാത്രം ക്രൂരമായ രീതിയിലാണ് കേരളത്തിൽ നടന്നതെന്ന് തെളിയിക്കുന്നതാണ് ഈ കൊലപാതകങ്ങൾ. നിർഭാഗ്യവശാൽ കേരളം ഭരിക്കുന്ന സിപിഎമ്മും ഔദ്യോഗിക പ്രതിപക്ഷമായിട്ടുള്ള യുഡിഎഫും നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് അടക്കമുള്ള മതഭീകരവാദ സംഘടനകളോട് ഇപ്പോഴും മൃദു സമീപനമാണ് സ്വീകരിക്കുന്നത്. എസ്ഡിപിഐയുടെ പേരിൽ നടന്ന പ്രകടനങ്ങൾക്ക് പിഎഫ്‌ഐയാണ് നേതൃത്വം നൽകിയത്. എസ്ഡിപിഐയുടെ മറവിൽ പോപ്പുലർ ഫ്രണ്ട് ഇപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. കേരളാ പോലീസോ, കേരളത്തിന്റെ അന്വേഷണ ഏജൻസികളോ ഇക്കാര്യങ്ങൾ വിലയിരുത്താൻ തയ്യാറല്ല. അവർക്ക് ശക്തമായ നടപടികൾ സ്വീകരിക്കാൻ മടിയാണ്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുന്ന നിലപാടാണ് കേരള സർക്കാർ കൈക്കൊള്ളുന്നത്. ഒരു നിരോധിത മതഭീകരവാദ സംഘടനയ്‌ക്ക് കേരളത്തിൽ മാത്രമാണ് ഇതേപോലെ പ്രവർത്തിക്കാൻ സാധിക്കുന്നത്’ എന്നും സുരേന്ദൻ പറഞ്ഞു.
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…