സഞ്ജയ് റോയ്
കൊൽക്കത്ത : പശ്ചിമ ബംഗാൾ സർക്കാർ നിയന്ത്രണത്തിലുള്ള ആർ ജി കർ ആശുപത്രിയിൽ യുവ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ് സംഭവ ദിവസം മറ്റൊരു സ്ത്രീയെ കൂടി പീഡനത്തിരയാക്കിയെന്ന് സമ്മതിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചെത്‌ല മേഖലയിലാണ് ഇയാൾ സ്ത്രീയെ അക്രമിച്ചതെന്നാണ് വിവരം
ആർജി കർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന സുഹൃത്തിൻ്റെ സഹോദരനെ കാണാനായി സുഹൃത്തിനൊപ്പം സഞ്ജയ് ആശുപത്രിയിലെത്തുകയായിരുന്നു. രാത്രി 11.15 ഓടെ ആശുപത്രിയിൽ നിന്നിറങ്ങിയ ഇരുവരും റോഡിന്റെ വശത്തിരുന്ന് മദ്യപിച്ചു. ശേഷം ലൈംഗിക തൊഴിലാളികളെ തേടി വടക്കൻ കൊൽക്കത്തയിലെ സോനാഗച്ചിയിലേക്ക് പോയി. എന്നാൽ ഇവിടെ ആരെയും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ചെത്‌ലയിലേക്ക് യാത്ര തിരിച്ച ഇവർ യാത്രയ്ക്കിടെ റോഡിൽവെച്ച് ഇവർ ഒരു സ്ത്രീയെ പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ സുഹൃത്ത് കൊൽക്കത്ത പോലീസ് ഉദ്യോഗസ്ഥനുമായ അനുപം ദത്തയാണ് എന്നാണ് വിവരം.
ചെത്‌ലയിലെത്തി സുഹൃത്ത് ഒരു സ്ത്രീയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട സമയം സഞ്ജയ് റോയ് പുറത്ത് കാമുകിയുമായി ഫോണിൽ വീഡിയോകോളിലൂടെ സംസാരിക്കുകയും കാമുകിയുടെ നഗ്ന ചിത്രങ്ങൾ ചോദിച്ചുവാങ്ങുകയും ചെയ്തു.
പിന്നീട് സഞ്ജയും സുഹൃത്തും ആശുപത്രിയിലേക്ക് മടങ്ങി. സഞ്ജയ് നാലാം നിലയിലെ ട്രോമ സെൻ്ററിലേക്കാണ് പോയത്. പുലർച്ചെ 4.03-ന് സഞ്ജയ് സെമിനാർ ഹാളിന്റെ ഭാഗത്തേക്ക് പോകുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. തുടർന്ന് സെമിനാർ ഹാളിൽ വിശ്രമിക്കുകയായിരുന്ന വനിതാ ഡോക്ടറെ പ്രതി ബലാത്സംഗംചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. ശേഷം സംഭവസ്ഥലത്തുനിന്ന് സുഹൃത്തും യുടെ വീട്ടിലേക്ക് പോയി.
മൊഴികളിൽ പരാമർശിച്ച സ്ഥലങ്ങളിലെല്ലാം പ്രതിയുടെയും സുഹൃത്തിൻ്റെയും സാന്നിധ്യം തെളിയിക്കുന്ന കോൾ ഡാറ്റ റെക്കോർഡ് കണ്ടെത്തിയതായാണ് വിവരം.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…