തിരുവനന്തപുരം:തൊളിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മുൻ ഇമാം ഷെഫീഖ് അൽ ഖാസിമിയുടെ മൊഴികളിൽ തലസ്ഥാനത്തെ മറ്റ് ഇമാമുമാരെ കുറിച്ചും ലൈംഗിക ആരോപണങ്ങൾ അടങ്ങിയ വെളിപ്പെടുത്തലുകൾ ഉള്ളതായി സൂചന . പോലീസിന്റെ ചോദ്യം ചെയ്യലിൽ താൻ മാത്രമല്ല ഇവിടുത്തെ മിക്ക ഇമാമുമാരും തന്നെ വെല്ലുന്നവരാണെന്നാണ് പോലീസിന് നൽകിയ മൊഴി . തിരുവനന്തപുരത്തെ ചില ഇമാമുമാരുടെ പേര് സഹിതമാണ് ഷെഫീഖ് അൽ ഖാസിമി മൊഴി നൽകിയത് എന്നും അറിയാൻ കഴിയുന്നു .അതേ സമയം ചില എസ്ഡിപിഐ നേതാക്കൾ ഇമാമിനെ രക്ഷിക്കാൻ നീക്കം നടത്തുന്നതായും സൂചനയുണ്ട് .
ഇപ്പോൾ റിമാൻഡിലുള്ള ഇമാമിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് തിങ്കളാഴ്ച കോടതിയെ സമീപിക്കും. കേസ് പോക്‌സോ നിയമമനുസരിച്ചു തന്നെ മുന്നോട്ടു കൊണ്ട് പോകാനാണ് പോലീസ് തീരുമാനിക്കുന്നത് .
മൂന്നാഴ്ചയിലേറെയായി ഒളിവിലായിരുന്ന അൽ ഖാസിമിയെയും സഹായി ഫാസിലിനിയെയും മധുരയിലെ ലോഡ്ജിൽ നിന്നും കഴിഞ്ഞ ദിവസമാണ് പിടികൂടിയത് .
മുടിയും താടിയും മാറ്റിയ ഇമാം പുതിയ രൂപത്തിലാണ് ഒളിവിൽ കഴിഞ്ഞത്. പൊള്ളാച്ചി, കോയമ്പത്തൂർ, വിജയവാഡ, വിശാഖപട്ടണം തുടങ്ങി നാല് സംസ്ഥാനങ്ങളിലായി പതിനാറിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷമാണ് മധുരയിലെത്തിയത്. ഇമാമിനെ തിരയുന്ന പ്രത്യേകസംഘത്തിന് നേതൃത്വം നൽകിയ ഡിവൈഎസ്‌പി: ഡി.അശോകന്റെ നേതൃത്വത്തിലുള്ള തിരുവനന്തപുരം റൂറൽ ഷാഡോ പൊലീസ് സംഘമാണ് ഖാസിമിയെ പിടികൂടിയത്.
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…
എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…
കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…
ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…