International

ബലാത്സംഗക്കേസ് ! പാക് ക്രിക്കറ്റർ ഹൈദർ അലി ഇംഗ്ലണ്ടിൽ അറസ്റ്റിൽ; സംഭവം പാക് ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെ; താരത്തിന്റെ പാസ്പോർട്ട് പിടിച്ചെടുത്തു

മാഞ്ചസ്റ്റർ : പാകിസ്ഥാന്റെ യുവ ക്രിക്കറ്റർ ഹൈദർ അലി ബലാത്സംഗക്കേസിൽ ഇംഗ്ലണ്ടിൽ അറസ്റ്റിലായി. നിലവിൽ ഇംഗ്ലണ്ട് പര്യടനം നടത്തുന്ന പാക് ക്രിക്കറ്റ് ടീമിലെ അംഗമാണ് ഹൈദർ അലി . ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസാണ് ഹൈദർ അലിയെ അറസ്റ്റ് ചെയ്തത്.

ജൂലൈ 23-നാണ് മാഞ്ചസ്റ്ററിലെ ഒരു സ്ഥലത്ത് വെച്ച് ബലാത്സംഗം നടന്നതായി പരാതി ലഭിച്ചത്. പരാതിയിന്മേൽ അറസ്റ്റിലായ ഹൈദറിന് പിന്നീട് ജാമ്യം ലഭിച്ചുവെങ്കിലും അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഹൈദറിന്റെ പാസ്പോർട്ട് അധികൃതർ പിടിച്ചെടുത്തു. പാകിസ്താൻ വംശജയായ സ്ത്രീയാണ് ഹൈദറിനെതിരെ പരാതി നൽകിയിട്ടുള്ളതെന്നാണ് വിവരം.

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഹൈദർ അലിയെ സസ്‌പെൻഡ് ചെയ്തു. നിയമപരമായ അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും, ഹൈദറിന് ആവശ്യമായ നിയമസഹായം നൽകുമെന്നും പിസിബി അറിയിച്ചു. അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതുവരെ താരത്തിന് ടീമിൽ തുടരാനാകില്ല.

പാക് ടീമിന്റെ ഇംഗ്ലണ്ട് പര്യടനം ഓഗസ്റ്റ് 6-ന് അവസാനിച്ചിരുന്നു. എന്നാൽ, അന്വേഷണം നടക്കുന്നതിനാൽ ടീം ക്യാപ്റ്റൻ സൗദ് ഷക്കീലിനും ഹൈദർ അലിക്കും ഇംഗ്ലണ്ടിൽ തുടരേണ്ടിവന്നു. നേരത്തെ 2021-ലെ പാക് സൂപ്പർ ലീഗിനിടെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനെ തുടർന്നും ഹൈദർ അലിക്ക് സസ്പെൻഷൻ ലഭിച്ചിട്ടുണ്ട്. 2020-ൽ പാകിസ്ഥാനായി അരങ്ങേറ്റം കുറിച്ച ഈ 24-കാരൻ രണ്ട് ഏകദിനങ്ങളിലും 35 ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

ഭാരതത്തിൻ്റെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ ബംഗ്ലാദേശിനോട് ചേർക്കുമെന്ന് വീരവാദം!! ബംഗ്ലാദേശിലെ ഇന്ത്യാ വിരുദ്ധൻ ഉസ്മാൻ ഹാദിയ്ക്ക് അജ്ഞാതരുടെ വെടിയേറ്റു; വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ

ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…

4 minutes ago

ഗായകൻ സുബീൻ ഗാർഗിന്റെ മരണം! കേസ് ഈ മാസം തന്നെ കേന്ദ്ര ഏജൻസിക്ക് കൈമാറുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…

18 hours ago

സിപിഎമ്മിന്റെ അവലോകന യോഗത്തില്‍ നാടകീയ രംഗങ്ങൾ ! പരസ്പരം കൊമ്പ് കോർത്ത് നേതാക്കൾ; ഒന്നും മിണ്ടാതെ മൂകസാക്ഷിയായി എം വി ഗോവിന്ദൻ

തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…

18 hours ago

‘G.O.A.T ടൂർ ഇന്ത്യ!!ലയണൽ മെസ്സി നാളെ ഇന്ത്യയിലെത്തും ! നേരിൽ കാണാൻ ടിക്കറ്റ്നിരക്ക് 10 ലക്ഷം രൂപ ! സമൂഹ മാദ്ധ്യമത്തിൽ പ്രതിഷേധവുമായി ആരാധകർ

കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…

18 hours ago

യഥാർഥത്തിൽ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത് അതിജീവിതയ്ക്ക് !! അനീതി…സഹിക്കാനാവുന്നില്ലെന്ന് ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…

20 hours ago

വ്യോമാതിർത്തിക്ക് പുതിയ കവചം: ലോകത്തിലെ ഏറ്റവും മാരക ദീർഘദൂര എയർ-ടു-എയർ മിസൈൽ R-37M മിസൈലുകൾ സ്വന്തമാക്കാനൊരുങ്ങി ഭാരതം

ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…

20 hours ago