rat temple
വ്യത്യസ്തമായ നിരവധി ക്ഷേത്രങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ, ഏലി ക്ഷേത്രത്തെ കുറിച്ച് കേട്ടിട്ടുണ്ടോ?
രാജസ്ഥാനിലെ ബിക്കാനീറിനടുത്താണ് ദേഷ്നോക്ക് എന്ന കൊച്ചു റെയില്‍വെ സ്റ്റേഷന്‍. ഇവിടെ നിന്ന് ഏതാനും നിമിഷങ്ങളുടെ നടത്തം മതി കര്‍ണിമാതാ ക്ഷേത്രത്തിലെത്താന്‍. പരിപാവനമായ ക്ഷേത്രമുറ്റം. വെള്ളിയില്‍ തീര്‍ത്ത കവാടം കടന്നു വേണം മുറ്റത്തേക്ക് പ്രവേശിക്കാന്‍. മുറ്റം നിറയെ എലികളാണ്. ഇവരാണ് ഈ ക്ഷേത്രത്തിന്റെ കാവല്‍ക്കാര്‍.
ദുര്‍ഗാദേവിയാണ് കര്‍ണിമാതാ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ക്ഷേത്ര മതില്‍ക്കെട്ടിനകത്തെ മൂഷിക സേനയാണ് ഇന്ത്യയിലെ മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും കര്‍ണി മാതാ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത്. ബീക്കാറിനെ സംരക്ഷിക്കുന്നത് ഈ മൂഷിക സേനയാണെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. പതിനഞ്ചാം നൂറ്റാണ്ടില്‍ ദുഷ്ടനായ ഒരു ഭരണാധികാരി മാനസാന്തരപ്പെട്ട് തനിക്കും തന്റെ വംശത്തിനും മാപ്പ് നല്‍കണമെന്ന് കര്‍ണിമാതാ ദേവിയോട് അപേക്ഷിച്ചു.
ഭരണാധികാരിക്ക് മാപ്പുനല്‍കിയ ദേവി ഒരു വംശത്തെയാകെ എലികളാക്കി മാറ്റി ക്ഷേത്രത്തില്‍ അഭയം നല്‍കി. എല്ലാകാലവും ബിക്കാനീറിന്റെ കാവല്‍ക്കാരായി തുടരാന്‍ അവരോട് ദേവി ആവശ്യപ്പെട്ടെന്നുമാണ് ഐതിഹ്യം. ഇങ്ങനെ ക്ഷേത്രത്തെ ചുറ്റിപ്പറ്റി നിരവധി കെട്ടുകഥകളുണ്ട്.
ഇപ്പോള്‍ കാല്‍ ലക്ഷത്തിലധികം എലികള്‍ ഈ ക്ഷേത്രത്തിലുണ്ട്. ഇവയില്‍ രണ്ടെണ്ണം വെളുത്ത നിറമുള്ളതാണ്. അപൂര്‍വമായി മാത്രമേ അവയെ കാണാന്‍ സാധിക്കൂ. വെളുത്ത എലിളെ കാണുകയോ ഇവ, പാദങ്ങളില്‍ സ്പര്‍ശിക്കുകയോ ചെയ്താല്‍ ദേവി നിങ്ങളില്‍ സംപ്രീതയായിരിക്കുന്നുവെന്ന് രാജസ്ഥാനികള്‍ പറയും. ഏതെങ്കിലും കാരണവശാല്‍ ക്ഷേത്രത്തിലെ എലികളെ കൊന്നാല്‍ അതിന് പ്രായശ്ചിത്തമായി സ്വര്‍ണം കൊണ്ട് തീര്‍ത്ത ഒരു എലിയെ ക്ഷേത്രത്തില്‍ നല്‍കും.
മറ്റുക്ഷേത്രങ്ങളില്‍ നിന്ന് വിഭിന്നമായി രാജസ്ഥാന്റെ പ്രൗഢി വിളിച്ചോതുന്ന വെണ്ണക്കില്ലില്‍ കൊത്തുപണികള്‍ തീര്‍ത്ത തൂണുകള്‍, ശില്‍പ ചാതുരിയും കൂടി കര്‍ണിമാതാക്ഷേത്രത്തെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കി മാറ്റുന്നുണ്ട്. രാജസ്ഥാന്‍ മരുഭൂമിയില്‍ നിന്നും ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…