2112-new-covid-cases
കോവിഡ് ഭീഷണി ഒഴിയാതെ ഇന്ത്യ . ഇന്നലെ മാത്രം 2112 പുതിയ കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. അതേസമയം 3102 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട് . ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, സജീവമായ കോവിഡ് കേസുകളുടെ എണ്ണം 24043 ആണ്. അതേസമയം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.01 ശതമാനമായി കുറഞ്ഞിട്ടുണ്ട് എന്നത് ആശ്വാസമാണ്. കോവിഡ്-19 വാക്‌സിനേഷന്‍ ഡ്രൈവിന് കീഴില്‍ രാജ്യത്ത് ഇതുവരെ നൽകിയത് 219.53 കോടി ഡോസ് കോവിഡ് വാക്‌സിനാണ്.
അമേരിക്കന്‍ ഗവണ്‍മെന്റിന്റെ നിലവിലെ പര്‍ച്ചേസ് പ്രോഗ്രാം കാലഹരണപ്പെട്ടതിനാല്‍, ഫൈസര്‍ കോവിഡ് 19 വാക്സിന്റെ വില ഒരു ഡോസിന് 110 ഡോളര്‍ മുതല്‍ 130 ഡോളര്‍ വരെ വര്‍ദ്ധിപ്പിക്കുമെന്ന് ഫൈസര്‍ എക്സിക്യൂട്ടീവ് ആഞ്ചല ലുക്കിന്‍ വ്യാഴാഴ്ച്ച പറഞ്ഞിരുന്നു.മഹാരാഷ്ട്രയില്‍ ഇന്നലെ 402 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 485 രോഗികള്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജ് ചെയ്തു. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് ഏകദേശം 98.14 ശതമാനമാണ്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം വെള്ളിയാഴ്ച്ച വരെ 79,78,562 കോവിഡ് -19 രോഗികളെ ഡിസ്ചാര്‍ജ് ചെയ്തു.
ചൈനയിലെ കോളേജുകളിലേക്ക് മടങ്ങാനൊരുങ്ങുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് കോണ്‍സുലാര്‍ ആവശ്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇന്ത്യന്‍ എംബസി വെള്ളിയാഴ്ച്ച ആവശ്യപ്പെട്ടു. കോവിഡ് വിസ നിയന്ത്രണങ്ങള്‍ കാരണം 23,000-ത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍, കൂടുതലും മെഡിസിന്‍ പഠിക്കുന്നവര്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ട്.ചൈനയില്‍ വെള്ളിയാഴ്ച്ച 1,006 പുതിയ കോവിഡ് കേസുകള്ളാണ് റിപ്പോര്‍ട്ട് ചെയ്തത്. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 215 എണ്ണം രോഗലക്ഷണങ്ങളുള്ളതും 791 എണ്ണം രോഗലക്ഷണമില്ലാത്തതുമാണെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ അറിയിച്ചു.
എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…
കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…
ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…
കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…