തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം മുടങ്ങി. ഇത് ആ റാം ദിവസമാണ് ഇ പോസ് മെഷീനുകളുടെ തകരാർ മൂലം റേഷൻ വിതരണം മുടങ്ങിയതിനെത്തുടർന്ന് ജനം വലയുന്നത്. ജനുവരി
മാസത്തെ സ്റ്റോക്ക് എത്തിയതിനെ തുടർന്ന് നിരവധിപേർ റേഷൻ കടകളിൽ എത്തി നിരാശരായി മടങ്ങുന്നുണ്ട്. ബിപിഎല്‍, എഎവൈ വിഭാഗങ്ങള്‍ക്കായി കേന്ദ്രം നല്‍കുന്ന സ്‌പെഷല്‍ അരി വിതരണവും സംസ്ഥാനമൊട്ടുക്കു പൂര്‍ണമായി മുടങ്ങി. പകരം വിതരണ സംവിധാനവും ഒരുക്കിയിട്ടില്ല. ഇ-പോസ് മെഷീന്‍ തകരാര്‍ ഇനിയും പരിഹരിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ അതിദരിദ്ര വിഭാഗങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുന്ന സാഹചര്യമുണ്ടാകും. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം മുതല്‍ തകരാറിലായ ഇ-പോസ് മെഷീനുകളുടെ സെര്‍വര്‍ തകരാര്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനു പിന്നില്‍ ഉന്നതതല ഗൂഢാലോചനയുണ്ടെന്നു സംശയിക്കുന്നതായി റേഷന്‍ വ്യാപാരികളുടെ സംഘടനാ നേതാക്കള്‍ ആരോപിച്ചു. മെഷിനിൽ നിന്നും ആപ്ലിക്കേഷൻ നോട്ട് വർക്കിങ് എന്ന മറുപടിയാണ് ലഭിക്കുന്നത്. വിരൽ പതിപ്പിക്കുമ്പോൾ ഏ റെ നേരം യന്ത്രം ഹാങ്ങായി നിൽക്കുകയും പിന്നീട് ക്ലോസ് ആയിപ്പോവുകയുമാണ്. ബയോ മെട്രിക് വിവരം തിരിച്ചറിഞ്ഞാലും ബില്ല് ലഭിക്കാത്ത പ്രശ്നവും ചില കടകളിൽ നേരിട്ടു.
ഇ പോസ് സംവിധാനം ഉപയോഗിച്ച് റേഷൻ വിതരണം ആരംഭിച്ച് ഏറെ നാളായെങ്കിലും എന്തെങ്കിലും കാരണവശാൽ യന്ത്രത്തകരാറുണ്ടായാൽ പകരം സംവിധാനത്തെക്കുറിച്ച് സർക്കാർ ഇതുവരെ ചിന്തിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്ന് പൊതുവിൽ അഭിപ്രായം ഉയർന്നിട്ടുണ്ട്.
തിരുവാഭരണ ഘോഷയാത്ര തത്സമയക്കാഴ്ച | Live
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…