Featured

മാന്ത്രികവിദ്യ കൊണ്ട് രാജകുമാരനായി മാറിയ തെണ്ടിച്ചെറുക്കന്റെ കഥയല്ല ഇത് രവി വർമന്റെ കഥ |Ravi Varmman

ആരാണ് രവി വർമൻ ???തമിഴ്നാട്ടിലെ തഞ്ചാവൂർ സ്വദേശി..ഭാഷാഭേദമന്യേ ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള ഛായാഗ്രാഹകരിൽ ഒരാൾ..മലയാളം,തമിഴ്,ഹിന്ദി,തെലുങ്ക്,കന്നഡ സിനിമകളിലെ നിരവധി സൂപ്പർഹിറ്റ് സിനിമകൾക്കായി ക്യാമറ ചലിപ്പിച്ചയാൾ…ഇന്ത്യൻ സിനിമയിലെ തന്നെ ഇതിഹാസസംവിധായകരായ മണിരത്നത്തിന്റെയും ശങ്കറിന്റെയും ഏറ്റവും പ്രിയപ്പെട്ട ക്യാമറാമാന്മാരിൽ ഒരാൾ. ഇന്ന് താൻ കൈവരിച്ചു നിൽക്കുന്ന നേട്ടങ്ങൾക്കെല്ലാം രവി,ആദ്യന്തം കടപ്പെട്ടിരിക്കുന്നത് അയാളുടെ അമ്മയോടാണ്. 2016ൽ ശ്രീധർപിള്ളയുമായി നടത്തിയ ഒരു അഭിമുഖത്തിൽ രവിവർമൻ തന്റെ അമ്മയെ ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്.

“എന്റെ അമ്മ പുഞ്ചിരിക്കുന്നത് ജീവിതത്തിൽ ഒരിക്കലും ഞാൻ കണ്ടിട്ടില്ല..വ്യൂഫൈൻഡറിലേക്ക് നോക്കുന്നതിന് മുമ്പ് ഞാൻ എന്റെ കണ്ണുകൾ അടയ്ക്കും..അവിടെ എന്റെ അമ്മയുടെ ക്ഷീണിച്ച മുഖം ഞാൻ കാണുന്നു..അവർ എന്നെക്കുറിച്ച് ഓർത്ത് ആശങ്കപ്പെടുന്നതുപോലെ എനിക്ക് തോന്നുന്നു..അതിനാൽ,എന്റെ ഫ്രെയിമുകൾ കൂടുതൽ പ്രകാശം കൊണ്ട്/കൂടുതൽ നിറങ്ങൾ കൊണ്ട്/കൂടുതൽ വർണങ്ങൾ കൊണ്ട് പൂരിതമാക്കാൻ ഞാൻ എന്നും അതിയായി ആഗ്രഹിക്കുന്നു”

സാമ്പത്തികമായി നല്ല കുടുംബം ആയിരുന്നു രവിയുടേത്.രവിയുടെ അച്ഛൻ ഒരു കർഷകനായിരുന്നു.കർഷകനായ അദ്ദേഹം രാഷ്ട്രീയത്തിൽ മുഴുകിയതോടെ കുടുംബത്തെ കുറിച്ചുള്ള ചിന്തകൾ പോലുമില്ലാതെയായി.ദുരൂഹ സാഹചര്യത്തിൽ നിര്യാതനായ അച്ഛന്റെ ഓർമകൾ പോലുമില്ല ഇന്ന് രവിക്ക്.ഓർമയുറയ്ക്കും മുൻപ് അച്ഛനെ നഷ്ടപ്പെട്ടതോടെ കുടുംബത്തിന്റെ സാമ്പത്തികഭദ്രതയും തകർന്നു.പിന്നീട് അമ്മയായിരുന്നു അവനെല്ലാം..ദാരിദ്ര്യം പിടിമുറുക്കിയ നാളുകൾ ആയിരുന്നു അത്.12 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ രവിക്ക് അവന്റെ അമ്മയെ നഷ്ടപ്പെട്ടു.അച്ഛനെ നേരത്തെ നഷ്ടപ്പെട്ട അവന് ആകെയുള്ള ആശ്വാസവും കരുതലുമെല്ലാം അമ്മയായിരുന്നു.എന്നാൽ അമ്മയുടെ അപ്രതീക്ഷിതമരണം അവനെയും അവന്റെ സഹോദരങ്ങളെയും ഒറ്റയടിക്ക് അനാഥരാക്കി

ആ ദിവസം രവിവർമൻ ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്. “ആ രാത്രി എനിക്ക് ഒരിക്കലും മറക്കാനാവില്ല.അന്ന് ഞാൻ നേരത്തെ ഉറങ്ങാൻ കിടന്നു.കനത്ത തണുപ്പ് കൊണ്ടാകണം അമ്മ എന്റെ പുതപ്പെടുത്തു പുതച്ചു..അതെനിക്ക് സഹിച്ചില്ല..ഞാൻ ഉറക്കെ കരഞ്ഞു..ഞാൻ കരഞ്ഞത് അമ്മക്ക് സഹിക്കാൻ സാധിച്ചില്ലായിരുന്നിരിക്കണം..അവർ ഉടൻ തന്നെ ആ പുതപ്പെടുത്ത് എനിക്ക് ചുറ്റും പുതച്ചു തന്നു..ഞാൻ സന്തോഷത്തോടെ തന്നെ കിടന്നു..പിറ്റേന്ന് രാവിലെ ഞാൻ കളിക്കുകയായിരുന്നു.എന്റെ സഹോദരൻ എന്റെ അരികിലേക്ക് ഓടിവന്ന് പറഞ്ഞു”

admin

Recent Posts

ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ എലോൺ മസ്ക്കിനു എന്താണ് കാര്യം ?

കുത്തിത്തിരുപ്പുമായി വന്ന എലോൺ മസ്ക്കിനെ ഓടിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ #electronicvotingmachine #elonmusk #rajeevchandrasekhar

16 mins ago

കൊല്ലം ചാത്തന്നൂരിൽ നിർത്തിയിട്ട കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; ആത്മഹത്യ എന്ന സംശയത്തിൽ പോലീസ് !

കൊല്ലം ചാത്തന്നൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ചാത്തന്നൂർ കാരംകോട് കുരിശുൻമൂട്ടിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലാണ് അപകടം. പുറത്തു വന്ന…

41 mins ago

കശ്മിരില്‍ നടപ്പാക്കുന്നത് സീറോ ടെ-റ-ര്‍ പ്‌ളാന്‍ | അമര്‍നാഥ് യാത്ര 29 മുതല്‍

അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങാനിരിക്കെ കശ്മിരില്‍ ഉന്നത തല സുരക്ഷാ വിലയിരുത്തല്‍ യോഗം നടന്നു.ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പം രാജ്യത്തെ സുരക്ഷാ…

48 mins ago

കൊല്ലം വെളിനല്ലൂരിൽ പൊറോട്ട അമിതമായി കഴിച്ച അഞ്ച് പശുക്കൾ ചത്തു !ക്ഷീരകർഷകന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

അമിതമായി പൊറോട്ട കഴിച്ചതിന് പിന്നാലെ ക്ഷീര കർഷകന്റെ ഫാമിലെ 5 പശുക്കൾ ചത്തു. കൊല്ലം വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ…

1 hour ago

ഈവിഎമ്മുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന മസ്‌ക്കിന്റെ വാദത്തിന് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്‌ക്കും മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും. തോല്‍വിക്ക് കാരണം…

1 hour ago

ഗുജറാത്ത് തെരെഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ മുതൽ മോദി ഭരണഘടനയെ തൊട്ട് വന്ദിക്കുമായിരുന്നു

ഭരണഘടനയാണ് തന്റെ മതഗ്രന്ഥമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നേതാവാണ് നരേന്ദ്രമോദി ! ചിത്രങ്ങൾ പോസ്റ്റ് ചെയ്‌ത്‌ അണ്ണാമലൈ #primeministernarendramodi #kannamalai #indianconstitution

2 hours ago