NATIONAL NEWS

ഇനി ഭൂകമ്പങ്ങൾ നേരത്തെ തന്നെ അറിയാം; അത്ഭുത ആപ്പുമായി റൂർക്കി ഐ ഐ ടി

ഡെ​റാ​ഡൂ​ണ്‍:മനുഷ്യന്റെ മാത്രമല്ല സകല ജീവജാലങ്ങളുടെയും ജീ​വി​ത​ത്തെ ആ​കെ ത​കി​ടം​മ​റി​ച്ചു​ക​ള​യു​ന്ന ഭൂ​ക​മ്പ​ങ്ങ​ളെ ഭ​യ​ക്കാ​ത്ത​വ​രി​ല്ല. അ​പ്ര​തീ​ക്ഷി​ത​മാ​യി സം​ഭ​വി​ക്കു​ന്ന​തി​നാ​ലാ​ണ് ഭൂ​ക​മ്പ​ങ്ങ​ൾ ഏ​റെ വി​നാ​ശ​കാ​രി​യാ​വു​ന്ന​ത്. എ​ന്നാ​ൽ ഭൂ​ക​മ്പം ഉ​ണ്ടാ​വു​ന്ന​ത് നേ​ര​ത്തെ അ​റി​യാ​ൻ ക​ഴി​ഞ്ഞാ​ലോ. അ​തും സ്വ​ന്തം മൊ​ബൈ​ൽ ഫോ​ണി​ൽ. അ​ത്ത​ര​ത്തി​ലൊ​രു സം​വി​ധാ​നം വി​ക​സി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് റൂ​ർ​ക്കി ഐ​ഐ​ടി. ഉ​ത്ത​രാ​ഖ​ണ്ഡ ഭൂ​ക​മ്പ് അ​ലേ​ർ​ട്ട് എ​ന്ന പേ​രി​ൽ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നാ​ണ് റൂ​ർ​ക്കി പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഭൂ​ക​മ്പം മു​ൻ​കൂ​ട്ടി അ​റി​യു​ന്ന​തി​നു​ള്ള രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ ആ​പ്പാ​ണി​ത്.

റൂ​ര്‍​ക്കി ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി​യും ഉ​ത്ത​രാ​ഖ​ണ്ഡ് സ്‌​റ്റേ​റ്റ് ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് അ​തോ​റി​റ്റി​യും സം​യു​ക്ത​മാ​യാ​ണ് ആ​പ്പ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ജ​പ്പാ​ന്‍, മെ​ക്‌​സി​ക്കോ, അ​മേ​രി​ക്ക തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ല​വി​ല്‍ ഇ​തി​ന് സ​മാ​ന​മാ​യ ഭൂ​ച​ല​ന മു​ന്ന​റി​യി​പ്പ് ഉ​പ​ക​ര​ണ​ങ്ങ​ളു​ണ്ട്. ഭൂ​ക​മ്പം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത മു​ന്‍​കൂ​ട്ടി പ്ര​വ​ചി​ക്കാ​ന്‍ ഇ​തി​നാ​കും. അ​പ​ക​ട​സാ​ധ്യ​ത ല​ഭി​ച്ച് ക​ഴി​ഞ്ഞാ​ലു​ട​ന്‍ ആ ​പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ ഫോ​ണി​ലേ​ക്ക് മു​ന്ന​റി​യി​പ്പ് സ​ന്ദേ​ശം ല​ഭി​ക്കും.

200ഓ​ളം സെ​ന്‍​സ​റു​ക​ളാ​ണ് ഇ​തി​നാ​യി പ്ര​ത്യേ​കം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഭൂ​ക​മ്പ​ത്തി​ന് മു​ന്നോ​ടി​യാ​യി ഉ​ണ്ടാ​കു​ന്ന പ്ര​ത്യേ​ക​ത​രം ത​രം​ഗ​ങ്ങ​ളെ തി​രി​ച്ച​റി​യാ​ന്‍ ഇ​വ​യ്‌​ക്ക് സാ​ധി​ക്കും. ഭൂ​ച​ല​ന സാ​ദ്ധ്യ​ത കൂ​ടു​ത​ലു​ള്ള ഹി​മാ​ല​യ​ന്‍ മേ​ഖ​ല​ക​ളി​ലാ​യാ​ണ് സെ​ന്‍​സ​റു​ക​ള്‍ കൂ​ടു​ത​ലാ​യും സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 5.5ന് ​മു​ക​ളി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന ഭൂ​ക​മ്പ മു​ന്ന​റി​യി​പ്പു​ക​ളാ​കും ആ​പ്പ് വ​ഴി ന​ല്‍​കു​ക.

സെ​ന്‍​സ​റു​ക​ളി​ലൂ​ടെ ഓ​രോ സ്ഥ​ല​ത്തേ​യും ത​രം​ഗ​ങ്ങ​ളെ പി​ടി​ച്ചെ​ടു​ക്കും. ഐ​ഐ​ടി റൂ​ര്‍​ക്കി ആ​കും ഇ​തി​ന്‍റെ യൂ​ണി​റ്റ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ഈ ​ത​രം​ഗ​ങ്ങ​ളെ പ​ഠ​ന​വി​ധേ​യ​മാ​ക്കാ​നാ​യി പ്ര​ത്യേ​ക അ​ല്‍​ഗോ​രി​തം ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഭൂ​ക​മ്പം എ​ത്ര​ത്തോ​ളം കാ​ഠി​ന്യ​മു​ള്ള​താ​യി​രി​ക്കും, ഏ​തൊ​ക്കെ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളെ​ല്ലാം കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കാ​ന്‍ സാ​ധി​ക്കും.

ആ​പ്പ് വ​ഴി ജ​ന​ങ്ങ​ള്‍​ക്ക് സ​ന്ദേ​ശ​മെ​ത്തി​യാ​ലു​ട​ന്‍ ത​ന്നെ ടൈ​മ​ര്‍ ഉ​പ​യോ​ഗി​ച്ചു​ള്ള കൗ​ണ്ട് ഡൗ​ണും ആ​രം​ഭി​ക്കും. ഇ​തോ​ടെ ജ​ന​ങ്ങ​ള്‍​ക്ക് സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റാ​നാ​യി കൃ​ത്യ​മാ​യ സ​മ​യ​വും ല​ഭി​ക്കു​ന്നു. കൗ​ണ്ട് ഡൗ​ണ്‍ അ​വ​സാ​നി​ക്കു​മ്പോ​ള്‍ ആ​പ്പി​ല്‍ ത​ന്നെ സ​ഹാ​യം വേ​ണ​മെ​ന്നോ, സു​ര​ക്ഷി​ത​നാ​ണെ​ന്നോ കാ​ണി​ക്കാ​ന്‍ അ​വ​സ​രം ഉ​ണ്ട്. സ​ഹാ​യം ആ​വ​ശ്യ​മാ​ണെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ ആ​ളു​ക​ളെ കു​റി​ച്ചു​ള്ള സ​ന്ദേ​ശം ഉ​ട​ന്‍ ത​ന്നെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​രി​ലേ​ക്ക് കൈ​മാ​റും. ജനോപകാരപ്രദമായ ഒരു ആപ്പ് തന്നെയാണിത്

B4 Admin

Recent Posts

കത്വയില്‍ സേനയ്ക്കുള്ളില്‍ ഞെട്ടിക്കുന്ന വെടിവെപ്പ്. നാല് സിഐഎസ്എഫ് ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…

10 hours ago

പാകിസ്ഥാന്‍ വ്യോമപാത അടച്ചു. ഹിമാലയത്തിന് മുകളിലൂടെ പുതിയ ചൈനീസ് റൂട്ട് തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ലക്ഷ്യം കോടികളുടെ ലാഭവും സമയക്കുറവും

ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…

10 hours ago

ദില്ലിയെ നടുക്കി ‘ഡ്രഗ് ക്വീന്‍’ പാര്‍വതിയുടെ വീഴ്ച. ഒന്നരക്കോടിയുടെ ഹെറോയിനും 64 ലക്ഷം രൂപയുമായി ലഹരിസാമ്രാജ്യത്തിലെ തലൈവി പിടിയില്‍. വീട്ടില്‍ കോടികളുടെ ഹെറോയിനും സ്വര്‍ണ്ണവും പണവും

ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…

11 hours ago

ആന്റോ അഗസ്റ്റിനെതിരായ മദ്യശേഖര കേസ്. എക്സൈസ് നീക്കം ആന്റോയുടെ ഭാര്യാമാതാവിലേക്ക്. നിര്‍ണായക മൊഴി ഉടന്‍. വരുന്നത് കൂടുതല്‍ അറസ്റ്റുകളോ?. അബ്കാരി കേസില്‍ പുതിയ വഴിത്തിരിവ്

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…

12 hours ago

അമിത് ഷായുടെ സന്ദര്‍ശനം. ഗുരുതര സുരക്ഷാ വീഴ്ചയെന്ന് കെ. സുരേന്ദ്രന്‍. കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയെന്ന് ആരോപണം

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…

13 hours ago

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള കോണ്‍ഗ്രസ് ആക്രമണം ലജ്ജാകരം. തോല്‍വികളുടെ ജാള്യത മറക്കാന്‍ കമ്മീഷനെ ആക്രമിക്കുന്നുവെന്ന് സ്മൃതി ഇറാനി

ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…

13 hours ago