Categories: India

ആര്‍ബിഐ പണനയം പ്രഖ്യാപിച്ചു; പലിശ നിരക്കുകളില്‍ മാറ്റമില്ല

മുംബൈ: പ്രവചനങ്ങളെല്ലാം തെറ്റിച്ചുകൊണ്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ പണനയം പ്രഖ്യാപിച്ചു. അടിസ്ഥാന പലിശ നിരക്കില്‍ (റീപോ നിരക്ക്) പണനയകമ്മിറ്റി (എംപിസി) മാറ്റം വരുത്തിയിട്ടില്ല. റീപോ നിരക്ക് 5.15 ശതമാനമായി തുടരും. എതിര്‍ ശബ്ദങ്ങളില്ലാതെയാണ് പണനയ അവലോകന യോഗം തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

നടപ്പ് സാമ്പത്തിക വര്‍ഷം ജിഡിപി അഞ്ച് ശതമാനമായി കുറയുമെന്നും ആര്‍ബിഐ വിലയിരുത്തി. പണപ്പെരുപ്പ നിരക്ക് ഉയരുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രഖ്യാപിച്ച പണനയ അവലോകന തീരുമാനത്തില്‍ പറയുന്നു. 2019- 20 സാമ്പത്തിക വര്‍ഷം ജിഡിപി 6.1 ശതമാനം വളര്‍ച്ച പ്രകടിപ്പിക്കുമെന്ന നിഗമനത്തില്‍ നിന്നാണ് റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയത്.

സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ സാമ്പത്തികവളര്‍ച്ച 4.5 ശതമാനത്തിലേക്കു താണതു മൂലം റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ വെട്ടിക്കുറയ്ക്കുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. എന്നാല്‍ എല്ലാ പ്രവചനങ്ങളും തെറ്റിച്ചുകൊണ്ട് റീപോ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന് ആര്‍ബിഐ തീരുമാനിക്കുകയായിരുന്നു. 2019-ല്‍ അഞ്ചുതവണ റീപോ നിരക്ക് കുറച്ചിരുന്നു.

വാണിജ്യബാങ്കുകള്‍ അടിയന്തരാവശ്യങ്ങള്‍ക്കു റിസര്‍വ് ബാങ്കില്‍നിന്ന് എടുക്കുന്ന ഏകദിന വായ്പകള്‍ക്കുള്ള പലിശയാണു റീപോ നിരക്ക്.

admin

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

4 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

5 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

6 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

6 hours ago