ഹാട്രിക്ക് നേടിയ കരിം ബെൻസിമയുടെ ആഹ്ളാദം. സഹതാരം വിനീഷ്യസ് ജൂനിയർ സമീപം
ഈ സീസണിൽ എൽ ക്‌ളാസിക്കോ മത്സരങ്ങളിലേറ്റ പരാജയങ്ങൾക്ക് ചുട്ട മറുപടി നൽകി റയൽ മാഡ്രിഡ്. ബാഴ്സലോണയുടെ ഹോം മൈതാനമായ ക്യാമ്പ്നൗവിൽ നടന്ന മത്സരത്തിൽ റയൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബാഴ്സലോണയെ തകർത്തത്. ഇതോടെ ബാഴ്സലോണ ടൂർണമെന്റിൽ ഫൈനൽ കാണാതെ പുറത്തായിറയൽ മാഡ്രിഡിനായ് ഫ്രഞ്ച് താരം കരിം ബെൻസിമ ഹാട്രിക്ക് നേടിയപ്പോൾ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറാണ് മറ്റൊരു ഗോൾ നേടിയത്. മെയ് 6 ന് ടൂർണമെന്റിന്റെ ഫൈനലിൽ ഒസാസുനയെയാണ് റയൽ മാഡ്രിഡ് നേരിടുക.
മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുൻപ് വിനീഷ്യസാണ് മാഡ്രിഡിനായി ആദ്യ ഗോൾ നേടിയത് . ബെൻസിമയും വിനിഷ്യസും ചേർന്ന് നടത്തിയ നീക്കമാണ് ഗോളിൽ കലാശിച്ചത്.
രണ്ടാം പകുതിയിൽ ലൂക്ക മോഡ്രിച്ച് നൽകിയ പാസ് ബോക്സിലേക്ക് കടത്തിവിട്ട് ബെൻസിമ ടീമിന് ലീഡ് നൽകി. വിനിഷ്യസിനെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലേക്ക് എത്തിച്ച് ബെൻസിമ
തന്റെ രണ്ടാം ഗോളും 80 ആം മിനുട്ടിൽ വിനീഷ്യസ് രൂപപ്പെടുത്തിയ കൗണ്ടർ അറ്റാക്കിലൂടെ മൂന്നാം ഗോളും നേടി.
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…