Record increase! A 43 percent jump in girls enrolling in STEM courses; Nirmala Sitharaman said that this is the highest figure in the world
ദില്ലി: സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് എന്നീ STEM കോഴ്‌സുകളിൽ ചേരുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ 43 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയതെന്ന് നിർമ്മലാ സീതാരാമൻ. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന കണക്കാണിതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. 10 വർഷത്തിനിടെ ഉന്നത വിദ്യാഭ്യാസം നേടുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ 28 ശതമാനം വർദ്ധനയാണ് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.
സ്‌കിൽ ഇന്ത്യ മിഷൻ വഴി 1.4 കോടി യുവതീ- യുവാക്കൾക്കാണ് പരിശീലനം നൽകിയത്. 54 ലക്ഷം യുവാക്കളെ നൈപുണ്യ പരിശീലനം നൽകി. പുതിയ മൂവായിരം ഐടിഐകൾ ആരംഭിച്ചു. ഏഴ് ഐഐടി, 16 ഐഐഐടി, ഏഴ് ഐഐഎം, 15 എഐഐഎംഎസ്, 390 സർവ്വകലാശാലകൾ എന്നിവ രൂപീകരിച്ചുവെന്നും നിർമ്മലാ സീതാരാമൻ കൂട്ടിച്ചേർത്തു.
പാവങ്ങൾ, സ്ത്രീകൾ, യുവതീ യുവാക്കൾ, അന്നദാതാക്കൾ എന്നിവരാണ് രാജ്യത്തിന്റെ വികസനത്തിന്റെ തൂണുകൾ. അതിനാൽ ഇവരെ ശക്തരാക്കണം. അതിനായി നിരവധി പദ്ധതികളാണ് കേന്ദ്രം മുന്നോട്ട് വയ്ക്കുന്നത്. പിഎം കിസാൻ സമ്മാൻ യോജന വഴി 11.8 കോടി കർഷകർക്ക് സഹായം നൽകി. പിഎം ഫസൽ യോജന വഴി നാല് കോടി കർഷകർക്ക് സഹായം നൽകിയെന്നും നിർമ്മലാ സീതാരാമൻ വ്യക്തമാക്കി.
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…