Sunday, May 5, 2024
spot_img

റെക്കോർഡ് വർദ്ധനവ്! STEM കോഴ്‌സുകളിൽ ചേരുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ 43 ശതമാനത്തിന്റെ കുതിപ്പ്; ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന കണക്കാണിതെന്ന് നിർമ്മലാ സീതാരാമൻ

ദില്ലി: സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് എന്നീ STEM കോഴ്‌സുകളിൽ ചേരുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ 43 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയതെന്ന് നിർമ്മലാ സീതാരാമൻ. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന കണക്കാണിതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. 10 വർഷത്തിനിടെ ഉന്നത വിദ്യാഭ്യാസം നേടുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ 28 ശതമാനം വർദ്ധനയാണ് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.

സ്‌കിൽ ഇന്ത്യ മിഷൻ വഴി 1.4 കോടി യുവതീ- യുവാക്കൾക്കാണ് പരിശീലനം നൽകിയത്. 54 ലക്ഷം യുവാക്കളെ നൈപുണ്യ പരിശീലനം നൽകി. പുതിയ മൂവായിരം ഐടിഐകൾ ആരംഭിച്ചു. ഏഴ് ഐഐടി, 16 ഐഐഐടി, ഏഴ് ഐഐഎം, 15 എഐഐഎംഎസ്, 390 സർവ്വകലാശാലകൾ എന്നിവ രൂപീകരിച്ചുവെന്നും നിർമ്മലാ സീതാരാമൻ കൂട്ടിച്ചേർത്തു.

പാവങ്ങൾ, സ്ത്രീകൾ, യുവതീ യുവാക്കൾ, അന്നദാതാക്കൾ എന്നിവരാണ് രാജ്യത്തിന്റെ വികസനത്തിന്റെ തൂണുകൾ. അതിനാൽ ഇവരെ ശക്തരാക്കണം. അതിനായി നിരവധി പദ്ധതികളാണ് കേന്ദ്രം മുന്നോട്ട് വയ്ക്കുന്നത്. പിഎം കിസാൻ സമ്മാൻ യോജന വഴി 11.8 കോടി കർഷകർക്ക് സഹായം നൽകി. പിഎം ഫസൽ യോജന വഴി നാല് കോടി കർഷകർക്ക് സഹായം നൽകിയെന്നും നിർമ്മലാ സീതാരാമൻ വ്യക്തമാക്കി.

Related Articles

Latest Articles