കഴിഞ്ഞ വര്‍ഷം ലോകത്താകമാനമുള്ള നാനൂറോളം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍ രേഖപ്പെടുത്തിയത് റെക്കോഡ് താപനിലയെന്ന് റിപ്പോർട്ടുകൾ.
‘ദി ഗാര്‍ഡിയന്‍’ പുറത്ത് വിട്ട് കണക്കുകള്‍ പ്രകാരം കാനഡ, ഡൊമിനിക്ക, മൊറോക്കോ, ഒമാന്‍, തായ് വാന്‍, ടുനീസിയ, ടര്‍ക്കി, അമേരിക്ക എന്നീ രാജ്യങ്ങളാണ് റെക്കോഡ് താപനിലയില്‍ മുന്‍പന്തിയില്‍ എത്തിയത്.
എന്നാൽ കാലാവസ്ഥാ വ്യതിയാനം യഥാര്‍ത്ഥ്യമാണെന്നും അത് ആരംഭിച്ചുവെന്നും കനേഡിയന്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ച് മിനിസ്റ്റര്‍ സ്ഥാപക കാതറിന്‍ മക്കീന അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വര്‍ഷമാദ്യം കാനഡയില്‍ താപനില ഗണ്യമായ കുറഞ്ഞെങ്കിലും ജൂണോടെ റെക്കോർഡ് കുതിപ്പ് രേഖപ്പെടുത്തുകയായിരുന്നു.
അതേസമയം യൂറോപ്പിലെ ഏറ്റവും വലിയ താപനിലയാണ് ഇറ്റലിയിലെ സിറാക്യൂസില്‍ രേഖപ്പെടുത്തിയത്.
മാത്രമല്ല ജൂണിലും ജൂലൈയിലും പടിഞ്ഞാറന്‍ അമേരിക്കയിലുണ്ടായ ഉഷ്ണ തരംഗത്തില്‍ കാനഡയിലെയും അമേരിക്കയിലെയും നൂറ് കണക്കിനാളുകളാണ് മരിച്ചത്.
റിപ്പോർട്ടുകളനുസരിച്ച് വരും വര്‍ഷങ്ങളിലും റെക്കോഡ് താപത്തെ ഭൂമി അഭിമുഖീകരിക്കേണ്ടതായി വരുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…