International

ചുട്ടുപൊള്ളുമോ ഭൂമി? കഴിഞ്ഞ വര്‍ഷം ലോകത്താകമാനം രേഖപ്പെടുത്തിയത് റെക്കോഡ് താപനിലയെന്ന് റിപ്പോർട്ടുകൾ

കഴിഞ്ഞ വര്‍ഷം ലോകത്താകമാനമുള്ള നാനൂറോളം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍ രേഖപ്പെടുത്തിയത് റെക്കോഡ് താപനിലയെന്ന് റിപ്പോർട്ടുകൾ.

‘ദി ഗാര്‍ഡിയന്‍’ പുറത്ത് വിട്ട് കണക്കുകള്‍ പ്രകാരം കാനഡ, ഡൊമിനിക്ക, മൊറോക്കോ, ഒമാന്‍, തായ് വാന്‍, ടുനീസിയ, ടര്‍ക്കി, അമേരിക്ക എന്നീ രാജ്യങ്ങളാണ് റെക്കോഡ് താപനിലയില്‍ മുന്‍പന്തിയില്‍ എത്തിയത്.

എന്നാൽ കാലാവസ്ഥാ വ്യതിയാനം യഥാര്‍ത്ഥ്യമാണെന്നും അത് ആരംഭിച്ചുവെന്നും കനേഡിയന്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ച് മിനിസ്റ്റര്‍ സ്ഥാപക കാതറിന്‍ മക്കീന അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വര്‍ഷമാദ്യം കാനഡയില്‍ താപനില ഗണ്യമായ കുറഞ്ഞെങ്കിലും ജൂണോടെ റെക്കോർഡ് കുതിപ്പ് രേഖപ്പെടുത്തുകയായിരുന്നു.

അതേസമയം യൂറോപ്പിലെ ഏറ്റവും വലിയ താപനിലയാണ് ഇറ്റലിയിലെ സിറാക്യൂസില്‍ രേഖപ്പെടുത്തിയത്.

മാത്രമല്ല ജൂണിലും ജൂലൈയിലും പടിഞ്ഞാറന്‍ അമേരിക്കയിലുണ്ടായ ഉഷ്ണ തരംഗത്തില്‍ കാനഡയിലെയും അമേരിക്കയിലെയും നൂറ് കണക്കിനാളുകളാണ് മരിച്ചത്.

റിപ്പോർട്ടുകളനുസരിച്ച് വരും വര്‍ഷങ്ങളിലും റെക്കോഡ് താപത്തെ ഭൂമി അഭിമുഖീകരിക്കേണ്ടതായി വരുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

admin

Recent Posts

ബലാത്സം​ഗത്തെ തുടർന്നുള്ള ​ഗർഭധാരണം; ​ഗർഭച്ഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അവകാശലംഘനമെന്ന് ഹൈക്കോടതി

കൊച്ചി: ബലാത്സംഗത്തിന് ഇരയായി ഗർഭിണിയാവുന്ന സംഭവങ്ങളില്‍ ഗർഭച്ഛിദ്രത്തില്‍ ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം. ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചയാളുടെ കുഞ്ഞിനു…

17 mins ago

എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ചു; കാമുകനിൽ നിന്നും ഗർഭം ധരിച്ചതെന്ന് മൊഴി; ആശുപത്രിയിലെത്തിച്ച് പോലീസ്

കൊച്ചി: എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി ആൺകുഞ്ഞിന് ജന്മം നൽകി. യുവതിയ്‌ക്കൊപ്പം ഹോസ്റ്റല്‍ മുറിയിലുണ്ടായിരുന്നവരാണ് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ…

52 mins ago

ബൈക്കപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിച്ച് സഹയാത്രികൻ; പത്തനംതിട്ടയിൽ17-കാരന് ദാരുണാന്ത്യം

പത്തനംതിട്ട: ബൈക്കപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ച സഹയാത്രികൻ പിടിയിൽ. പത്തനംതിട്ട കാരംവേലിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ 17കാരനെ…

1 hour ago

ലാവ്ലിന്‍ കേസ്; അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി

ദില്ലി: എന്‍ എന്‍ സി ലാവ്ലിന്‍ കേസ് അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി. ജസ്റ്റീസുമാരായ സൂര്യകാന്ത്, കെ വി…

2 hours ago