അഹമ്മദ് അഹൻഘർ
ശ്രീനഗർ: ആഗോള ഭീകര സംഘടനയായ ഐഎസിന്റെ ഇന്ത്യൻ സെല്ലിലേക്ക് യുവാക്കളെ റിക്രൂട്ട്‌മെന്റ് നടത്തുന്ന തലവൻ അബ്ദു അൽ-കശ്മീരി എന്നപേരിൽ കുപ്രസിദ്ധി നേടിയ അഹമ്മദ് അഹൻഘറിനെ കേന്ദ്രസർക്കാർ ഭീകരനായി പ്രഖ്യാപിച്ചു. 1967-ലെ നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമപ്രകാരമാണ് അഹമ്മദ് അഹൻഘറിനെ കേന്ദ്രം ഭീകരനായി പ്രഖ്യാപിച്ചത്. ജമ്മു കശ്മീരിൽ ഐഎസിന്റെ റിക്രൂട്ട്‌മെന്റ് നടത്തുന്നത് ഇയാളാണെന്ന് നേരത്തെ വ്യക്തമായിരുന്നു. ജമ്മു കശ്മീർ സ്വദേശിയായ അഹൻഘർ ഇപ്പോൾ അഫ്ഗാൻ കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത്.
നിരോധിത ഭീകര സംഘടനയായ അൽഖ്വയ്ദയുടെയും മറ്റ് തീവ്രവാദ ഗ്രൂപ്പുകളുടെയും പ്രവർത്തനങ്ങളുടെ ഏകോപന ചുമതല അഹൻഘറായിരുന്നു. ഇതിനു ശേഷമാണ് ഇയാൾ ഐഎസിന്റെ റിക്രൂട്ട്‌മെന്റ് നടപടികൾ ജമ്മു കശ്മീരിൽ ആരംഭിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു . ഇന്ത്യ കേന്ദ്രീകരിച്ച് ഐഎസ് മാഗസിൻ ആരംഭിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചതായും മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. രാജ്യസുരക്ഷയ്‌ക്ക് ഭീഷണി ഉണ്ടാക്കും വിധം പ്രവർത്തനങ്ങളിലേർപ്പെടുന്നതായും കണ്ടെത്തി. തുടർന്നാണ് ആഭ്യന്തര മന്ത്രാലയം കൊടും ഭീകരനായി പ്രഖ്യാപിച്ചത്.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…