വേനൽ കാലമായതോടെ പല തരത്തിലുള്ള രോഗങ്ങളാണ് ആളുകളെ അലട്ടുന്നത്. ഇതിൽ വളരെ പ്രധാനമായി കണ്ടുവരുന്ന രോഗമാണ് ചെങ്കണ്ണ് അല്ലെങ്കിൽ ചുവപ്പ് നിറവും ചൊറിച്ചിലും. പൊതുവെ ചൂട് കൂടുമ്പോഴാണ് കണ്ണിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. കണ്ണിലെ വെളുത്ത ഭാഗത്തുണ്ടാകുന്ന അണുബാധയാണ് ചെങ്കണ്ണ് അഥവ കൺജങ്ടിവൈറ്റിസ് എന്ന് പറയുന്നത്. രോഗം മൂലം രക്തക്കുഴലുകളിലൂടെയുള്ള രക്തപ്രവാഹം കൂടുമ്പോഴാണ് കണ്ണിൽ ചുവപ്പ് നിറമുണ്ടാകുന്നത്. കൺജങ്ടിവൈറ്റിസിനെ മദ്രാസ് ഐ, പിങ്ക് ഐ എന്നൊക്കെ വിളിക്കാറുണ്ട്. കൃത്യ സമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ രോഗം മൂർച്ഛിക്കാനുള്ള സാധ്യത കൂടുതലാണ്. മുൻപൊക്കെ രണ്ടോ മൂന്നോ ദിവസം കൊണ്ട് രോഗം ഭേദമാകുമായിരുന്നെങ്കിലും ഇപ്പോൾ അത് അല്ല സ്ഥിതി. കണ്ണിലെ ചുവപ്പും ചൊറിച്ചിലുമൊക്കെ ഇതിൻ്റെ പ്രധാന ലക്ഷണങ്ങളാണ്. കണ്ണിൽ ചുവപ്പും ചൊറിച്ചിലുമുണ്ടാകാനുള്ള കാരണങ്ങളെക്കുറിച്ച് സംസാരിക്കുന്നു.
കണ്ണിലെ ചുവപ്പിൻ്റെ പ്രധാന കാരണങ്ങൾ
എന്താണ് ചെങ്കണ്ണ്
വൈറസ് അല്ലെങ്കിൽ ബാക്ടീരിയ മൂലമാണ് ചെങ്കണ്ണ് പ്രധാനമായുമുണ്ടാകുന്നത്. ഇൻഫെക്റ്റീവ് കൺജംഗ്റ്റിവൈറ്റിസ് സാധാരണയായി വൈറസ് മൂലമാണ് ഉണ്ടാകുന്നത്. ഇത് പകർച്ചവ്യാധിയായത് കാരണം രോഗികൾ സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. അവ വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു. മലിനമായ വസ്തുക്കളിലൂടെയോ വെള്ളത്തിലൂടെയും ഇത് ബാധിക്കാം. രോഗം സ്ഥിരീകരിക്കുന്നവർ ആൾ കൂട്ടത്തിൽ പോകാതിരിക്കാൻ ശ്രദ്ധിക്കണം.
രോഗമുള്ള വ്യക്തികൾ ഉപയോഗിക്കുന്ന വസ്തുക്കൾ മറ്റുള്ളവർ ഉപയോഗിക്കാൻ പാടില്ല. രോഗമുള്ളവരുടെ വീട്ടിൽ കുട്ടികളോ ഗർഭിണികളോ ഉണ്ടെങ്കിൽ പ്രത്യേക ശ്രദ്ധ നൽകണം. രോഗമുള്ളവർ സ്വയം മരുന്ന് ഒഴിക്കാനും ശ്രമിക്കണം. രോഗിയെ സഹായിക്കുന്നവർ കൈ വ്യത്തിയായി സോപ്പിട്ട് കഴുകാൻ ശ്രമിക്കണം. രോഗികൾ ധാരാളം വെള്ളം കുടിക്കണം. ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താനും മറക്കരുത്. അതുപോലെ കണ്ണിന് അധികം അയാസം നൽകുന്ന ജോലികൾ ചെയ്യാതിരിക്കുക. സ്വയം മാറുന്നതാണ് ചെങ്കണ്ണ് രോഗം. എന്നാൽ ഇത് രണ്ടോ മൂന്നോ ദിവസത്തിൽ കൂടുതൽ തുടർന്നാൽ കൃത്യമായ ചികിത്സ എടുക്കണം.
ചെങ്കണ്ണിൻ്റെ ലക്ഷണങ്ങൾ
കണ്ണുകളിൽ പീള കെട്ടി നിൽക്കുക
അമിതമായ ചെറിച്ചിൽ
ചുവപ്പ് നിറം
കണ്ണിന് ചൂട്
പ്രകാശം വരുമ്പോൾ അസ്വസ്ഥതകൾ
കൺപോളകളിൽ തടപ്പ് ഉണ്ടാകുന്നതും ഇതിൻ്റെ പ്രധാന ലക്ഷണമാണ്.
ബംഗ്ലാദേശ് ആഭ്യന്തര കലാപങ്ങളാൽ ഒരു പരാജയ രാഷ്ട്രമായി മാറുന്ന സാഹചര്യത്തിൽ, അത് ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തികൾക്ക് വലിയ സുരക്ഷാ ഭീഷണിയായി…
ശ്രീനിവാസന്റെ അന്തിമോപചാര ചടങ്ങുകളിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ധ്യാൻ ശ്രീനിവാസൻ എഴുന്നേൽക്കാതിരുന്നത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ അപമാനിച്ചുവെന്ന…
ശബരിമല സ്വർണ്ണകൊള്ളയിൽ അറസ്റ്റിലായ ജ്വലറി ഉടമ ഗോവർദ്ധൻ നടത്തിയ പുതിയ വെളിപ്പെടുത്തലുകളും, SIT ക്ക് മേൽ കോടതി നടത്തിയ വിമർശനങ്ങളും,…
തിരുവനന്തപുരം നഗരസഭയിൽ ഗണഗീതം, സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ, ശരണം വിളികൾ. ആകാംഷയേറുന്ന പുതിയ ഭരണ സമതിയുടെ വരും ദിനങ്ങൾ #keralapolitics2025 #bjpkerala…
ബംഗ്ലാദേശിൽ ഹിന്ദു യുവാവായ ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധം രാജ്യാന്തര തലത്തിൽ ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച്…
ജമ്മു–കശ്മീരിൽ സുരക്ഷാ സേനയുടെ ശക്തമായ ഭീകരവിരുദ്ധ ഓപ്പറേഷൻ. സാംബയിൽ +92 നമ്പറുകളുമായി സംശയാസ്പദൻ കസ്റ്റഡിയിൽ; ഉധംപൂരിൽ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ…