Politics

അഗ്നിപഥ് പദ്ധതിയുടെ കരസേന റിക്രൂട്ട്മെന്റ് റാലിയുടെ വിഞ്ജാപനം പുറത്ത്; ജൂലൈ മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും

അഗ്നിപഥ് പദ്ധതിയുടെ കരസേന റിക്രൂട്ട്മെന്റ് റാലിയുടെ വിഞ്ജാപനമിറങ്ങി. പരിശീലനം ഉൾപ്പെടെ നാല് വർഷത്തേക്കാണ് നിയമനം. ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാണ്. ജൂലൈ മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും.റിക്രൂട്ട്മെന്‍റ് റാലി ഓഗസ്റ്റ് പകുതിയോടെ നടക്കുമെന്നാണ് സൈനികകാര്യവകുപ്പ് അഡീഷണൽ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറൽ അനിൽ പുരി അറിയിച്ചിട്ടുള്ളത്. കരസേനയിൽ ഡിസംബർ ആദ്യവാരവും ഫെബ്രുവരി 23നുമായി രണ്ടു ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം.

32,000 രൂപയും രണ്ടാം വർഷം 33,000 രൂപയുമാണ് ആദ്യ വർഷം പ്രതിഫലം ലഭിക്കുന്നത്. മൂന്നാം വർഷം 36,500 രൂപയും നാലാം വർഷം 40,000 രൂപയും പ്രതിഫലമായി ലഭിക്കും. അതേസമയം വിരമിച്ച ശേഷം വിമുക്ത ഭടന്മാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് ഇവർ അർഹരാകില്ല. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ 2023 പകുതിയോടെ സേനയുടെ ഭാഗമാകുമെന്ന് കരസേന മേധാവി മനോജ് പാണ്ഡെ ഇന്നലെ വ്യക്തമാക്കിയിരുന്നു. വ്യോമസേന വെള്ളിയാഴ്ചയും നാവികസേന ശനിയാഴ്ചയും കരട് വിജ്ഞാപനം പുറത്തിറക്കും.

അതേസമയം അഗ്നിപഥിനെതിരെ പ്രതിഷേധം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് ഹരിയാന, ഉത്തർ പ്രദേശ്, ബിഹാര്‍, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ബിഹാറില്‍ സംസ്ഥാന പൊലീസിനും റെയില്‍വ പൊലീസിനും സർക്കാർ ജാഗ്രത നിര്‍ദേശം നല്‍കി. റെയില്‍വെ സ്റ്റേഷനുകള്‍ക്ക് കാവല്‍ വർധിപ്പിച്ചുണ്ട്. യുപിയില്‍ ഗൗതം ബുദ്ധ നഗറില്‍ നിരോധനാ‌ജ്ഞ പ്രഖ്യാപിച്ചു. അക്രമം നടത്തുന്നവർക്കെതിരെ കര്‍ശന നടപടിയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Anandhu Ajitha

Recent Posts

വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് പുത്തൻ വ്യോമ കവാടം! ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…

49 minutes ago

തോഷഖാന അഴിമതിക്കേസ് !ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും17 വർഷം തടവ്: വിധി പ്രഖ്യാപിച്ച് പാകിസ്ഥാൻ കോടതി

തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…

54 minutes ago

സിഡ്‌നി ആക്രമണം: ഭീകരന്റെ യാത്രാ വിവരങ്ങൾ പുറത്ത് ! SIDNEY ATTACK

കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…

3 hours ago

ശ്രീനിവാസന് ആദരാഞ്ജലികൾ

ശ്രീനിവാസൻ എന്ന മഹാനായ കലാകാരന് ഹൃദയപൂർവ്വമായ ആദരാഞ്ജലി. അദ്ദേഹത്തിന്റെ അഭിനയ ജീവിതവും മലയാള സിനിമയ്ക്ക് നൽകിയ അമൂല്യ സംഭാവനകളും ഈ…

3 hours ago

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വെടിക്കെട്ട് മുതൽക്കൂട്ടായി ! ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി സഞ്ജു സാംസൺ

മുംബൈ: അടുത്ത കൊല്ലം നടക്കുന്ന ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം…

4 hours ago

മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. അവസാന ദിവസത്തെ കാഴ്ചകൾ കാണാം

തിരുവനന്തപുരത്തിന്റെ വീഥികളെ കലയുടെയും ചർച്ചകളുടെയും കേന്ദ്രമാക്കി മാറ്റിയ മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. കിലോമീറ്ററുകൾ താണ്ടി എത്തുന്ന ഡെലിഗേറ്റുകളും, തിയേറ്ററുകൾക്ക്…

4 hours ago