'Relations with India are expected to go strong'; America congratulated the NDA coalition that came to power for the third time in the Lok Sabha elections
വാഷിംഗ്ടൺ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായ മൂന്നാം വട്ടവും അധികാരത്തിലെത്തിയ എൻഡിഎ സഖ്യത്തെ അഭിനന്ദിച്ച് അമേരിക്ക. തെരഞ്ഞെടുപ്പ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയെന്നും ഭാരതവും അമേരിക്കയും തമ്മിലുള്ള ബന്ധം ദൃഢമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നതായും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു.
”ഇന്ത്യയും അമേരിക്കയും തമ്മിൽ മികച്ച പങ്കാളിത്തത്തോടെയുള്ള ബന്ധം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാർ തലത്തിലും ജനങ്ങൾ തമ്മിലും മികച്ച ബന്ധമാണ് ഇരുരാജ്യങ്ങൾക്കും ഇടയിലുള്ളത്. നിലവിലുള്ളത് പോലെ ഈ ബന്ധം മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും” മാത്യു മില്ലർ വ്യക്തമാക്കി. മോദി 3.0യിൽ ഇന്ത്യ-യുഎസ് ബന്ധം എപ്രകാരമായിരിക്കുമെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
മൂന്നാം തവണയും അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും എൻഡിഎ സഖ്യത്തെയും അഭിനന്ദിച്ച് യുഎസ് ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറവും രംഗത്തെത്തിയിരുന്നു. ജനാധിപത്യ ചരിത്രത്തിലെ മറ്റൊരു അദ്ധ്യായം വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യയിലെ ജനങ്ങളെ അഭിനന്ദിക്കുന്നതായും യുഎസ്ഐഎസ്പിഎഫ് അറിയിച്ചു. ഏതൊരു ജനാധിപത്യത്തിന്റെയും നട്ടെല്ലും മുഖമുദ്രയും വോട്ടർമാരാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ഇന്ത്യൻ ജനാധിപത്യത്തെ അവർ പ്രശംസിച്ചു. ഇന്ത്യയുടെ ജനാധിപത്യം മാതൃകാപരമാണെന്നും അവർ വ്യക്തമാക്കി.
ബംഗളൂരു: ഫോണ്‍ വിളിച്ചിട്ട് എടുത്തില്ലെന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാന്‍ മുഖത്ത് തിളച്ച എണ്ണയൊഴിച്ച…
മുംബൈ : പരീക്ഷയ്ക്കിടെ ChatGPT ഉപയോഗിച്ച് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചതിന് പിടിയിലായ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ…
മൂന്ന് സഹസ്രാബ്ദങ്ങളിലധികമായി രാജവംശങ്ങള്‍ക്കും തീര്‍ത്ഥാടകര്‍ക്കും പണ്ഡിതന്മാര്‍ക്കും സാക്ഷ്യം വഹിച്ച ശിവന്റെ നിത്യനഗരമായ കാശി (വാരണാസി) വീണ്ടും ഒരു ചരിത്രപരമായ മാറ്റത്തിന്…
തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസിദ്ധമായ ലഡ്ഡു പ്രസാദ നിര്‍മ്മാണത്തിന് ഉപയോഗിച്ച നെയ്യില്‍ മായം കലര്‍ത്തിയെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് (ED)…
സംസ്ഥാന പോലീസിന്റെ തലപ്പത്തിരുന്ന, ഡി.ജി.പി. റാങ്കില്‍ വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഴിമതിക്കും അനധികൃത സ്വത്തുസമ്പാദനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത്…
തിരുവനന്തപുരം : നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മൃഗശാല വനമേഖലയോട് ചേര്‍ന്ന ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നു. 'റീ…