മുംബൈ: ടെലികോം രംഗത്ത് വൻ വിപ്ലവത്തിനു തുടക്കമിട്ട മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയുടെ ബ്രോഡ്ബാൻഡ് സർവീസ് ജിയോ ഫൈബർ സേവനങ്ങൾ അടുത്തമാസം 5 മുതൽ തുടങ്ങും. കഴിഞ്ഞ ദിവസം നടന്ന എ ജി എം യോഗത്തിലാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്. ഇന്‍റര്‍നെറ്റ്, ടിവി, ലാൻഡ് ലൈൻ സേവനങ്ങൾ ഒരുമിച്ചു ലഭ്യമാക്കുന്ന ജിയോ ഫൈബർ സേവനങ്ങൾ ഇന്ത്യയിലുടനീളം സെപ്റ്റംബർ 5 മുതൽ ആരംഭിക്കുമെന്നാണ് മുകേഷ് അംബാനിയുടെ പ്രഖ്യാപനം. ലാൻഡ് ലൈനിൽ നിന്നുമുള്ള എല്ലാ കോളുകളും സൗജന്യമായിരിക്കും.
2020 ലേക്ക് ജിയോ ജിഗാ ഫൈബർ പ്രീമിയം ഉപഭോക്താക്കൾക്ക് സിനിമകൾ തീയേറ്ററിൽ റിലീസ് ചെയ്യുന്ന ദിവസം തന്നെ വീടുകളിൽ കാണാനുള്ള സൗകര്യവും ഒരുക്കും. പ്രതിമാസം 700 രൂപ സബ്‌സ്ക്രിപ്ഷനും ഹൈഡെഫനിഷൻ ടിവി, 100 എംബി പി എസ് മുതൽ 1 ജി ബി പി എസ് വരെ സ്പീഡുള്ള ഇന്റർനെറ്റ് തുടങ്ങിയവയാണ് ജിയോ ഉപഭോക്താക്കൾക്കായി ഒരുക്കുന്നത്. കൂടാതെ 500 രൂപ മാസ വാടകയ്ക്ക് അമേരിക്കയിലേക്കും കാനഡയിലേക്കും യഥേഷ്ടം ഫോണിൽ വിളിക്കാനുള്ള സൗകര്യവും ജിയോ നൽകും. ആഗോള നിരക്കിന്റെ പത്തിലൊന്നു മാത്രം ഈടാക്കി രാജ്യത്തെ ഓരോ സാധരണ പൗരനിലേക്കും സേവനങ്ങൾ എത്തിക്കുകയാണ് ജിയോ ലക്ഷ്യമിടുന്നതെന്ന് മുകേഷ് അംബാനി പറഞ്ഞു.
പ്രതിമാസം 700 രൂപ മൂതൽ 10,000 രൂപവരെയാകും ജിയോ ഫൈബറിന്‍റെ നിരക്ക്. 1000 എം ബി.പി.എസ് മുതൽ 1,000 എം.ബി.പി.എസ് വരെ വേഗതയുള്ള ഇൻറർനെറ്റാണ് ജിയോ ഫൈബർ നൽകുന്നത്. എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന ഏവർക്കും സാമ്പത്തികമായി ഹിതകരമായ എല്ലാ മേഖലകളെയും കണക്കിലെടുത്തു കൊണ്ടുള്ള സേവനമാണ് തങ്ങൾ വിഭാവനം ചെയ്യുന്നതെന്ന് മുകേഷ് അംബാനി പറഞ്ഞു. വാർഷിക പ്ലാനുകള്‍ തിരഞ്ഞെടുക്കുന്ന ജിയോ ഫൈബർ ഉപയോക്താക്കൾക്ക് 4കെ ടെലിവിഷനും 4കെ സെറ്റ് – ടോപ് ബോക്സും സൗജന്യമായി ലഭിക്കും.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…