ഉദയനിധി സ്റ്റാലിൻ
ചെന്നൈ : നടി തൃഷയ്‌ക്കെതിരായ അധിക്ഷേപ പരാമർശ കേസിൽ അറസ്റ്റിലായ ഡി.എം.കെ. നേതാവ് ഉദയനിധി സ്റ്റാലിനെ വിട്ടയക്കാൻ കോടതി ഉത്തരവിട്ടു. ഉദയനിധിയെ റിമാൻഡ് ചെയ്യേണ്ടതില്ലെന്നും ചോദ്യം ചെയ്യലിന്റെ ഭാഗമായാണ് കസ്റ്റഡിയിലെടുത്തതെന്നും തമിഴ്‌നാട് സർക്കാർ അഡ്വക്കേറ്റ് ജനറൽ വഴി കോടതിയെ അറിയിച്ചു. സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാൻ തയ്യാറാണെന്ന സർക്കാരിന്റെ നിലപാട് രേഖപ്പെടുത്തിയ കോടതി, അദ്ദേഹത്തെ ഇന്ന് തന്നെ വിട്ടയക്കാൻ നിർദ്ദേശിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ചെന്നൈ നീലാങ്കരയിലെ വീട്ടിൽ നിന്നാണ് തഞ്ചാവൂർ പോലീസ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്. ഉച്ചയ്ക്ക് 12 മണി വരെ നടപടികൾ പാടില്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശം നിലനിൽക്കെയാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് ഡി.എം.കെ. ആരോപിക്കുന്നു. അതേസമയം താൻ ആർക്കെതിരെയും മോശം പരാമർശം നടത്തിയിട്ടില്ലെന്നും വിജയിയെയോ തൃഷയെയോ കുറിച്ച് പ്രസംഗത്തിൽ പരാമർശിച്ചിട്ടില്ലെന്നുമാണ് ഉദയനിധിയുടെ പ്രതികരണം.
നാളെ ബജറ്റ് സമ്മേളനം ചേരാനിരിക്കെ ഉദയനിധിയെ നിയമസഭയിൽ നിന്ന് മാറ്റിനിർത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് അറസ്റ്റിന് പിന്നിലെന്ന് ഡി.എം.കെ. കുറ്റപ്പെടുത്തി. അറസ്റ്റിന് പിന്നാലെ തമിഴ്‌നാട്ടിൽ വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്. പോലീസിനെ തടഞ്ഞും തെരുവിൽ ഇറങ്ങിയും ഡി.എം.കെ. പ്രവർത്തകർ പ്രതിഷേധിക്കുമ്പോൾ, ഉദയനിധിക്കെതിരെ ടി.വി.കെ. വനിതാ വിങ്ങും രംഗത്തെത്തിയതോടെ സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷാവസ്ഥ തുടരുകയാണ്.
പലതറകളിലായി രാജ്യത്തിന്റെ വളർച്ചയെ ദശാബ്ദങ്ങളോളം തടഞ്ഞുനിർത്തിയിരുന്ന നക്സൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഭാരതം സമ്പൂർണ്ണ വിജയം കൈവരിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലി…
ചൈനീസ് അതിർത്തിയുടെ കരുത്തുറ്റ പ്രതിരോധത്തിന് ആക്കംകൂട്ടിക്കൊണ്ട് ലഡാക്കിലെ മുധ്-ന്യോമ വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തനായ 'ഗജരാജ്' (IL-76MD) ഭാരോദ്വഹന…
കേന്ദ്ര മന്ത്രിസഭയുടെ പുതിയ അനുമതിയോടെ രാജ്യത്തെ ഊർജ്ജ മേഖല വിപ്ലവാത്മകമായ ഒരു മാറ്റത്തിലേക്ക് ചുവടുവെക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ…
ഭാരതീയ ജനതാ പാർട്ടിയുടെ അടിത്തറ ശക്തമാക്കുന്നതിലും രാജ്യത്തിന്റെ രാഷ്ട്രീയ ഗതിമാറ്റുന്നതിലും ചരിത്രപരമായ പങ്കുവഹിച്ച മുതിർന്ന രാഷ്ട്രതന്ത്രജ്ഞനും ഭാരതരത്നവുമായ എൽ.കെ. അദ്വാനി…
ആർഷഭാരത പൈതൃകത്തിന്റെ പ്രൗഢിയും യുക്തിചിന്തയിലധിഷ്ഠിതമായ ആത്മീയതയും നെഞ്ചിലേറ്റിയ മഹാനായ യുഗപുരുഷൻ സ്വാമി ദയാനന്ദ സരസ്വതിയുടെ നിർവാൺ ദിവസ് രാജ്യമെമ്പാടും ഭക്തിനിർഭരമായി…
രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…