Religious organizations including the Muslim League intensified their demand to change Friday's election
തിരുവനന്തപുരം: ലീഗിനും സമസ്തയ്ക്കും പുറമെ വെള്ളിയാഴ്ച വോട്ടെടുപ്പ് മാറ്റി വയ്ക്കണമെന്ന ആവശ്യവുമായി മറ്റ് മുസ്ലിം സംഘടനകളും രംഗത്ത്. ഏപ്രിൽ 26ന് തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുനഃപരിശോധിക്കണമെന്നും കേരള മുസ്ലീം ജമാഅത്ത് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടത്തുന്നത് തെരഞ്ഞെടുപ്പ് ചുമതലയുള്ള മുസ്ലിം ഉദ്യോഗസ്ഥർക്കും വോട്ടർമാർക്കും വലിയ പ്രയാസം സൃഷ്ടിക്കും. പോളിംഗ് എജന്‍റുമാരായ വിശ്വാസികൾക്കും ഇത് അസൗകര്യമുണ്ടാക്കും അത് കൊണ്ട് തന്നെ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണം എന്നാണ് മുസ്‌ലിം ലീഗ് അടക്കമുള്ള വിവിധ മത സംഘടനകളുടെ വാദം
വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തുന്നതിനെതിരെ നേരത്തെ ലീഗും സമസ്തയും എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. വോട്ടെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ഇ കെ വിഭാഗം സമസ്ത കത്തയച്ചു. കേരളത്തിലെ തെരഞ്ഞെടുപ്പ് തീയതി ഏപ്രിൽ 26ൽ നിന്നും മാറ്റണമെന്നാണ് ഇ കെ വിഭാഗം സമസ്തയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ടു സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാരും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇ മെയിൽ ആയാണ് ആവശ്യം ഉന്നയിച്ച് കത്തയച്ചത്.
എം.എഫ്. ഹുസൈന് സരസ്വതിയെയും ഭാരതാംബയെയും അപമാനിക്കുന്ന ചിത്രങ്ങൾക്ക് എൽഡിഎഫ് സർക്കാർ അവാർഡ് നൽകിയപ്പോൾ തോന്നാതിരുന്ന വൃണം തന്നെയാണോ ഇപ്പോൾ സബരിമല…
കൊച്ചി : സൈബർ ആക്രമണത്തിൽ പരാതി നൽകി നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത .കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാർട്ടിൻ…
ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാറിനെയാണ് എസ്‌ഐടി അറസ്റ്റ്‌ചെയ്തത്. പ്രതി പട്ടികയിൽ…
ജിഹാദ് എന്നത് “തിന്മയ്‌ക്കെതിരായ ആത്മനിയന്ത്രണ പോരാട്ടം” മാത്രമാണെന്ന് ദിവ്യ എസ്. അയ്യർ പറയുമ്പോൾ, ചരിത്രവും യാഥാർത്ഥ്യവും വേറൊരു ചിത്രം കാണിക്കുന്നു.…
തിരുവന്തപുരം : കേരള സാങ്കേതിക സര്‍വകലാശാല വിസിയായി ചുമതലയേറ്റെടുത്ത് സിസാ തോമസ്. കഴിഞ്ഞ ദിവസമാണ് സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല…
പട്ടാള അട്ടിമറിക്ക് ശേഷം 2021 മുതൽ ജയിലിൽ കഴിയുന്ന ഓങ് സാങ് സൂചി മരിച്ചെന്ന് അഭ്യൂഹം ! രണ്ടു വർഷമായി…