Thursday, May 9, 2024
spot_img

ജുമാ ദിവസമാണ്; വെള്ളിയാഴ്ചത്തെ തെരഞ്ഞെടുപ്പ് മാറ്റണം എന്ന ആവശ്യം ശക്തമാക്കി മുസ്ലിം ലീഗ് അടക്കമുള്ള മത സംഘടനകൾ

തിരുവനന്തപുരം: ലീഗിനും സമസ്തയ്ക്കും പുറമെ വെള്ളിയാഴ്ച വോട്ടെടുപ്പ് മാറ്റി വയ്ക്കണമെന്ന ആവശ്യവുമായി മറ്റ് മുസ്ലിം സംഘടനകളും രംഗത്ത്. ഏപ്രിൽ 26ന് തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുനഃപരിശോധിക്കണമെന്നും കേരള മുസ്ലീം ജമാഅത്ത് ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടത്തുന്നത് തെരഞ്ഞെടുപ്പ് ചുമതലയുള്ള മുസ്ലിം ഉദ്യോഗസ്ഥർക്കും വോട്ടർമാർക്കും വലിയ പ്രയാസം സൃഷ്ടിക്കും. പോളിംഗ് എജന്‍റുമാരായ വിശ്വാസികൾക്കും ഇത് അസൗകര്യമുണ്ടാക്കും അത് കൊണ്ട് തന്നെ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണം എന്നാണ് മുസ്‌ലിം ലീഗ് അടക്കമുള്ള വിവിധ മത സംഘടനകളുടെ വാദം

വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തുന്നതിനെതിരെ നേരത്തെ ലീ​ഗും സമസ്തയും എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. വോട്ടെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ഇ കെ വിഭാഗം സമസ്ത കത്തയച്ചു. കേരളത്തിലെ തെരഞ്ഞെടുപ്പ് തീയതി ഏപ്രിൽ 26ൽ നിന്നും മാറ്റണമെന്നാണ് ഇ കെ വിഭാഗം സമസ്തയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ടു സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാരും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇ മെയിൽ ആയാണ് ആവശ്യം ഉന്നയിച്ച് കത്തയച്ചത്.

Related Articles

Latest Articles