Celebrity

മതവികാരം വ്രണപ്പെടുത്തി! നടി തപ്‌സി പന്നുവിനെതിരെ പരാതി

മുംബൈ:ബോളിവുഡ് താരം തപ്സി പന്നുവിനെരെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് കേസെടുക്കണമെന്ന് പരാതി.ബി.ജെ.പി എം.എൽ.എ മാലിനിയുടെ മകൻ ഏകലവ്യ ഗൗറാണ് നടിക്കെതിരെ ഛത്രിപുര പോലീസ് സ്‌റ്റേഷനിൽ പരാതി നല്‍കിയത്. തപ്‌സി പന്നു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് പരാതി നൽകാൻ കാരണമായത്.

ചിത്രത്തിൽ ഡീപ്പ് നെക്ക് ലൈന്‍ ഉള്ള ചുവപ്പ് ഡ്രസിനൊപ്പം ലക്ഷ്മി ദേവിയുടെ ലോക്കറ്റുള്ള നെക്ലേസ് ആണ് തപ്സി ധരിച്ചിരുന്നത്. ഇതാണ് പരാതിക്കാരനെ ചൊടിപ്പിച്ചത്. മാര്‍ച്ച് 12ന് മുംബൈയില്‍ നടന്ന ഫാഷന്‍ വീക്കിലാണ് ഈ കോസ്റ്റ്യൂമില്‍ തപ്സി പ്രത്യക്ഷപ്പെട്ടത്. സനാതൻ ധർമ്മത്തെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമമാണിതെന്ന് ഗൗർ പരാതിയിൽ പറഞ്ഞതായിയാണ് റിപ്പോർട്ട്.

നേരത്തെ സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിക്കെതിരെയും ഏകലവ്യ പരാതി നല്‍കിയിരുന്നു. ഹാസ്യ പരിപാടിയില്‍ ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്നും മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു പരാതി.

anaswara baburaj

Recent Posts

ജൂൺ നാലുവരെ ജാമ്യം വേണമെന്ന കെജ്‌രിവാളിന്റെ ആവശ്യം കോടതി തള്ളി

കെജ്‌രിവാളിന് കിട്ടിയ ഇടക്കാല ജാമ്യം ബിജെപിക്ക് നല്ലത് ! കാരണം ഇതൊക്കെയാണ്

39 mins ago

ഭരണത്തിൽ ഇടപെടരുത്, സെക്രട്ടേറിയറ്റ് സന്ദർശിക്കരുത്; കെജ്‍രിവാളിന് ജാമ്യം കർശന വ്യവസ്ഥകളോടെ

ദില്ലി : ദില്ലി മദ്യനയ അഴിമതിക്കേസിൽ ക‍ർശന നി‍ർദ്ദേശത്തോടെയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.…

46 mins ago

പാക് അധീന കശ്മീർ ഭാരതത്തിന്റെ അവിഭാജ്യ ഘടകം ! ഒരു ശ്കതിക്കും തട്ടിയെടുക്കാൻ കഴിയില്ല ; മണിശങ്കർ അയ്യർക്കും ഫാറൂഖ് അബ്ദുള്ളക്കും ചുട്ടമറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

റാഞ്ചി: പാക് അധീന കശ്മീർ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആ മണ്ണ് ഭാരത്തതിന്റേതാണെന്നും ഒരു…

1 hour ago

ദില്ലി മദ്യനയ അഴിമതിക്കേസ് : കുരുക്ക് മുറുക്കി ഇ ഡി ; കെ കവിതയ്‌ക്കെതിരെ പുതിയ കുറ്റപത്രം സമർപ്പിച്ചു

ദില്ലി മദ്യനയ അഴിമതി കേസിൽ ബിആർഎസ് നേതാവ് കെ കവിതയ്‌ക്കെതിരെ കോടതിയിൽ പുതിയ കുറ്റപത്രം സമർപ്പിച്ച് ഇ ഡി. റോസ്…

2 hours ago

കോൺഗ്രസിന്റെ അടുത്ത പാക് പ്രേമം ഇതാ…

ഇന്ത്യയിലിരുന്ന് ഇന്ത്യവിരുദ്ധ പ്രസ്താവനകളുമായി കോൺഗ്രസ് നേതാവ് ; വാരിയലക്കി ബിജെപി

2 hours ago