കൊച്ചി: കിഫ്‌ബിയെ തകർക്കാൻ സിഎജി ശ്രമിച്ചുവെന്ന ധനമന്ത്രി തോമസ് ഐസകിന്റെ ആരോപണത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി മൂടിവെക്കാൻ സിഎജി പോലെ ഭരണഘടനാപരമായ സ്ഥാപനത്തെ അപമാനിക്കാൻ ധനമന്ത്രി ശ്രമിക്കുന്നു. ആരും കണക്ക് ചോദിക്കേണ്ടെന്ന് തോമസ് ഐസക് എകെജി സെന്ററിൽ പോയി പറഞ്ഞാൽ മതിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ധനമന്ത്രി ഏത് റിപ്പോർട്ടിനെ കുറിച്ചാണ് പറയുന്നതെന്ന് വ്യക്തമാക്കണം. അടുത്ത കാലത്ത് ഒരു റിപ്പോർട്ടും നിയമസഭയിൽ വച്ചിട്ടില്ല. ഗുരുതരമായ ചട്ടലംഘനമാണ് നടത്തിയത്. രാജ്യത്തെ നിയമം ബാധകമല്ല എന്ന രീതിയിൽ മന്ത്രിസഭ പ്രവർത്തിക്കുന്നു. നിയമസഭയിൽ വെക്കാത്ത റിപ്പോർട്ട് ഇങ്ങനെ പുറത്തു വിടാൻ പറ്റില്ല. റിപ്പോർട്ട് ചോർത്തി വാർത്ത സമ്മേളനം നടത്തി. രഹസ്യമായി സൂക്ഷിക്കേണ്ട റിപ്പോർട്ടിന്റെ കരട് പുറത്തു വിട്ടതിലൂടെ ധനമന്ത്രി നിയമസഭയുടെ അവകാശം ലംഘിച്ചു. ഇതിനെതിരെ പ്രതിപക്ഷം നോട്ടീസ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പോലീസിനെതിരായ റിപ്പോർട്ട് ചോർന്നുവെന്ന് പറഞ്ഞ്, ചന്ദ്രഹാസം ഇളക്കിയവരാണ് ഇപ്പോൾ ഇത് ചെയ്തിരിക്കുന്നത്. കിഫ്‌ബിയിൽ നടന്ന കൊള്ളകൾ കണ്ടെത്തിയത് കൊണ്ടാണ് ധനമന്ത്രിക്ക് ഹാലിളകിയത്. ഇതൊരു മുൻകൂർ ജാമ്യം എടുക്കലാണ്. കിഫ്‌ബിയിലെ അഴിമതി പുറത്തു വന്നതിലെ ജാള്യത കൊണ്ടാണത്. ഈ സർക്കാരിന് ഓഡിറ്റിനെ ഭയമാണ്. കിഫ്‌ബിയിലേക്കുള്ള വരവും ചെലവും മന്ത്രിസഭയും സർക്കാരും അറിയില്ല. സിഎജി ഓഫീസുമായി കഴിഞ്ഞ നാല് വർഷം ബന്ധപ്പെട്ടിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഷാരൂഖ് ഖാന്റെ ടീമിൽ ബംഗ്ലാദേശ് കളിക്കാരനെ ഉൾപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധം. പ്രതിഷേധക്കാർക്കെതിരെ ഇമാം അസോസിയേഷൻ പ്രസിഡന്റ്. കലാപം ഉണ്ടാക്കാൻ ഒരു…
ലോകം വീണ്ടും മറ്റൊരു യുദ്ധത്തിന്റെ വക്കിലാണ്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ്…
വാഷിംഗ്ടൺ ഡിസി/കാരക്കാസ്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് .…
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി അഭിപ്രായ സർവ്വേ ! ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം ! PEOPLE OF…
കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…