ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി രഞ്ജിത് ശ്രീനിവാസിനെ ഇന്ന് രാവിലെ ഒരു സംഘം അക്രമികൾ വെട്ടിക്കൊന്നു. രാവിലെ അദ്ദേഹത്തിന്റെ വീട്ടിൽ ഇരച്ചു കയറിയ അക്രമികൾ കുടുംബാംഗങ്ങളുടെ മുന്നിൽ അദ്ദേഹത്ത വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ആലപ്പുഴ നഗര ഭാഗത്താണ് ഞെട്ടിക്കുന്ന അക്രമ സംഭവം നടന്നത്. കൊലപാതകത്തിന് പിന്നിൽ SDPI ക്രിമിനലുകളാണെന്ന് സംശയിക്കുന്നതായി നാട്ടുകാർ അഭിപ്രായപ്പെടുന്നു. ബിജെപി യുടെ ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റായും സംസ്ഥാന സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 2016 നിയമസഭാ തെരെഞ്ഞെടുപ്പിൽ ആലപ്പുഴ നിയോജക മണ്ഡലത്തിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. സൗമ്യനും ജനകീയാനുമായ അഭിഭാഷകനും പൊതു പ്രവർത്തകനുമാണ് രഞ്ജിത്ത്.
ജില്ലയിൽ കഴിഞ്ഞ ദിവസം SDPI നേതാവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശം കനത്ത പോലീസ് സുരക്ഷയിലായിരുന്നു. പോലീസ് സേനയുടെ സുരക്ഷാ വലയത്തിനുള്ളിൽ നടന്ന കൊലപാതകം രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ക്രമസമാധാനം തകർക്കുന്നതിൽ SDPI ക്ക് ലഭിക്കുന്ന രാഷ്ട്രീയ പിന്തുണക്കുള്ള തെളിവാണ് പോലീസ് വലയത്തിൽ നടന്ന ഈ കൊലപാതകമെന്ന് നഗരവാസികൾ പറയുന്നു. SDPI നേതാക്കളുടെ കൊലവിളി പ്രശ്നങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് വ്യാപകമായ പരാതിയുണ്ട്.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…