തിരുവനന്തപുരം: അന്താരാഷ്ട്ര നരവംശ ശാസ്ത്രജ്ഞനായ ഫിലിപ്പോ ഒസെല്ലയെ കേരളത്തിൽ നിന്ന് മടക്കി അയച്ച് തിരുവനന്തപുരം വിമാനത്താവളം. ഇന്ന് പുലർച്ചെയോടെ വിമാനത്താവളത്തിൽ എത്തിയ ഇദ്ദേഹത്തെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടയുകയും, നിർബന്ധിച്ച് തിരിച്ചയക്കുകയും ആയിരുന്നു. റിസർച്ച് വിസയിലാണ് അദ്ദേഹം കേരളത്തിലെത്തിയത്. തിരുവനന്തപുരത്ത് മത്സ്യത്തൊഴികളെ കുറിച്ച് നടക്കുന്ന ഒരു ഗവേഷണ സമ്മേളനത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം ഇന്ന് വന്നത്. എന്നാൽ, തിരിച്ചയയ്ക്കാനുള്ള കാരണം വിശദീകരിക്കാതെയാണ് അധികൃതർ ഫിലിപ്പോ ഒസെല്ലയെ മടക്കി അയച്ചതെന്ന് സംഘാടകരിൽ ഒരാളായ ജെ. ദേവിക ആരോപിച്ചു. സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്നും, കാരണം വ്യക്തമാക്കാൻ കഴിയില്ലെന്നുമാണ് എഫ്.ആർ.ആർ.ഓ അധികൃതർ അറിയിച്ചത്.
65 കാരനായ ഫിലിപ്പോ ഒസെല്ല ഇന്ന് പുലർച്ചെ എമിറേറ്റ്സ് വിമാനത്തിലാണ് തിരുവനന്തപുരത്ത് എത്തിയത്. പുറത്ത് അദ്ദേഹത്തെ കാത്ത് നിൽക്കുകയായിരുന്ന സംഘാടകരെ കാണാൻ പോലും അനുവദിക്കാതെ ഫ്‌ളൈറ്റ് അറ്റൻഡർമാർ അദ്ദേഹത്തെ തിരിച്ചു വിളിക്കുകയായിരുന്നു.തുടർന്ന് അധികൃതർ ഫിലിപ്പോയുടെ പാസ്പോർട്ടും മറ്റ് രേഖകളും പരിശോധിച്ചു. ഇതിന് ശേഷമാണ് കാരണം ബോധ്യപ്പെടുത്താതെ വിമാനത്താവള അധികൃതർ അദ്ദേഹത്തോട് ഇന്ത്യയിലേക്ക് കടക്കാൻ കഴിയില്ലെന്നും, ഉടൻ മടങ്ങണമെന്നും അറിയിച്ചത്. ഗോവ വഴി ദുബായിലേക്കുള്ള വിമാനത്തിൽ അപ്പോഴേക്കും അധികൃതർ അദ്ദേഹത്തിന് ടിക്കറ്റ് ശരിയാക്കിയിരുന്നുവെന്ന് പിന്നീട് വ്യക്തമായി.
കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാര്‍ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ പരിക്കേറ്റ നിലയില്‍…
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് അതിഥിയായെത്തിയ '3I/ATLAS' എന്ന നക്ഷത്രാന്തര ധൂമകേതു (Interstellar Comet) ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിക്ക്…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
മമ്മിയൂരിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചോദ്യം ചെയ്യുമ്പോൾ, അവിടത്തെ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. ശശികല…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…