Kerala

ആവർത്തിക്കുന്ന സ്ഫോടനങ്ങൾ ! പോലീസിന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്നുവെന്ന് എഡിജിപി എം.ആർ. അജിത് കുമാർ ! സംസ്ഥാന വ്യാപക പരിശോധനയ്ക്ക് നിർദേശം

കണ്ണൂർ : പാനൂർ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പരിശോധനയ്ക്ക് നിർദേശം നൽകി ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി എം.ആർ. അജിത് കുമാർ. മുൻപ് ബോംബ് നിർമാണവുമായി ബന്ധപ്പെട്ട് കേസുകളിൽപ്പെട്ടവരെ നിരീക്ഷിക്കാനും പ്രത്യേക നിർദ്ദേശമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ പാനൂരിൽ നടന്ന സ്ഫോടനം പോലീസിന് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

“സ്ഫോടനക്കേസുകളിലെ അന്വേഷണത്തിൽ കേരളാ പൊലീസിന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെട്ടു. സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ പ്രോട്ടോക്കോൾ പാലിച്ചില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളാണ് പാലിക്കാതിരുന്നത്. പ്രോട്ടോക്കോളിൽ നിന്നുള്ള വ്യതിയാനം തെളിവുശേഖരണത്തിൽ പോലും തടസ്സങ്ങൾ ഉണ്ടാക്കി. പൊതുജന സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തെന്നും വിമർശനമുണ്ട്. ബോംബ് സ്ഫോടനങ്ങൾ ഉണ്ടായ പ്രദേശങ്ങളിലെ ജനങ്ങൾക്ക് മാനസിക പിന്തുണ നൽകണം. അതിന് ആവശ്യമായ പിന്തുണ പൊലീസ് നൽകണം. ആവശ്യമെങ്കിൽ എൻഎസ്ജി സേവനം ആവശ്യപ്പെടാം. സ്ഫോടനം നടന്ന സ്ഥലങ്ങളിൽ ദ്രുതകർമ സേനയെ നിയോഗിക്കണം” – ഉത്തര മേഖല, ദക്ഷിണ മേഖലാ ഐജിമാർ, റേഞ്ച് ഡിഐജിമാർ, എടിഎസ് ഡിഐജി, ജില്ലാ പൊലീസ് മേധാവിമാർ എന്നിവർക്ക് എഡിജിപി നൽകിയ നിർദ്ദേശത്തിൽ പറയുന്നു.

അതേസമയം പാനൂരിൽ സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് പത്തിലധികം സ്റ്റീൽ ബോംബുകൾ കൂടി കണ്ടെത്തിയിട്ടുണ്ട്. തുരുമ്പിച്ച ആണി, ലോഹ ചീളുകൾ, കുപ്പിച്ചില്ല് തുടങ്ങിയവ ഉപയോഗിച്ചാണ് ഈ ബോംബുകൾ നിർമ്മിച്ചിരിക്കുന്നത്.മതിലിലും കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകൾ. അറസ്റ്റിലായ ഷിബിൻലാലിനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണു കൂടുതൽ ബോംബുകൾ കണ്ടെത്തിയത്.

Anandhu Ajitha

Recent Posts

‘ഗവര്‍ണറുടെ പിന്തുണയ്ക്ക് നന്ദി’; കെടിയു വൈസ് ചാൻസിലറായി ചുമതലയേറ്റ് ഡോ. സിസാ തോമസ്

തിരുവന്തപുരം : കേരള സാങ്കേതിക സര്‍വകലാശാല വിസിയായി ചുമതലയേറ്റെടുത്ത് സിസാ തോമസ്. കഴിഞ്ഞ ദിവസമാണ് സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല…

7 minutes ago

മ്യാന്മാർ സമരങ്ങളുടെ നായിക ജയിലിൽ കൊല്ലപ്പെട്ടെന്ന് സൂചന നൽകി ബന്ധുക്കൾ | AUNG SAN SUU KYI

പട്ടാള അട്ടിമറിക്ക് ശേഷം 2021 മുതൽ ജയിലിൽ കഴിയുന്ന ഓങ് സാങ് സൂചി മരിച്ചെന്ന് അഭ്യൂഹം ! രണ്ടു വർഷമായി…

29 minutes ago

വിശ്വാസ്യത ഉറപ്പാക്കാനുള്ള നടപടിയുണ്ടാകുമെന്ന് കേന്ദ്രസർക്കാർ I BARK RATING SCAM

ബർക്ക് റേറ്റ് തട്ടിപ്പിൽ കേന്ദ്ര നടപടി ! സംസ്ഥാന ഡി ജി പിയോട് റിപ്പോർട്ട് തേടി കേന്ദ്ര വാർത്താ വിതരണ…

2 hours ago

ഡാർവിന്റെ പരിണാമ സിദ്ധാന്തം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ജീവി! ഗാലപ്പഗോസിലെ ഇഗ്വാനകൾ

ശാസ്‌ത്രലോകത്തെ വിസ്മയിപ്പിക്കുന്ന വൈവിധ്യങ്ങളാൽ സമ്പന്നമായ ഗാലപ്പഗോസ് ദ്വീപസമൂഹത്തിലെ ഏറ്റവും കൗതുകകരമായ ജീവിവർഗമാണ് ഇഗ്വാനകൾ. പസഫിക് സമുദ്രത്തിലെ ഈ ഒറ്റപ്പെട്ട ദ്വീപുകളിൽ…

3 hours ago

ഓസ്ട്രേലിയയെ മാത്രമല്ല ലോകത്തെ മുഴുവൻ ഞെട്ടിച്ച ആക്രമണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ |SIDNEY ATTACK

പലസ്തീൻ അനുകൂല നിലപാടുകളെ പ്രോത്സാഹിപ്പിച്ചത് ഓസ്ട്രേലിയയ്ക്ക് വിനയായോ? ഗൺ ലൈസൻസ് നയത്തിൽ ഇനി ഓസ്ട്രേലിയ മാറ്റം വരുത്തുമോ? ഓസ്ട്രേലിയൻ മദ്ധ്യമ…

3 hours ago

വോട്ടർ പട്ടികയിൽ നിന്ന് പുറത്തായത് 58 ലക്ഷം കള്ളവോട്ടുകൾ ! മമതയെ കാത്തിരിക്കുന്നത് പടുകൂറ്റൻ തോൽവി

തെരഞ്ഞെടുപ്പ് കമ്മീഷൻപുറത്തുവിട്ട കണക്കുകൾ പ്രകാരം ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് എസ്‌ഐആറിലൂടെ 58 ലക്ഷം പേർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 24…

4 hours ago