പ്രതീകാത്മക ചിത്രം
ധാക്ക: പാക് ഭീകരസംഘടനയായ തെഹ്‌രികെ താലിബാന്‍ പാകിസ്ഥാൻ ബംഗ്ലാദേശില്‍ വേരുറപ്പിക്കുന്നതായി റിപ്പോർട്ട്. ഭീകര സംഘടനാ ബംഗ്ലാദേശിലുടനീളം റിക്രൂട്ട്‌മെന്റ് നടത്തുന്നതായും പ്രവര്‍ത്തനശൃംഖല വ്യാപിപ്പിക്കുന്നതായുമുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബംഗ്ലാദേശുമായി 4,000 കിലോമീറ്ററിലധികം അതിര്‍ത്തി പങ്കിടുന്ന ഇന്ത്യയ്ക്ക് ഭീകരസംഘടനയുടെ സാന്നിധ്യം തലവേദന സൃഷ്ടിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ബംഗ്ലാദേശില്‍ നിന്ന് രണ്ടുപേരെ പാക് താലിബാന്‍ റിക്രൂട്ടു ചെയ്തിരുന്നുവെന്നതിന്റെയും അവർ പാകിസ്ഥാനിലൂടെ വഴി അഫ്ഗാനിസ്താനിലേക്ക് സഞ്ചരിച്ചതിന്റെയും വ്യക്തമായ തെളിവുകള്‍ ഇന്ത്യയ്ക്ക് ലഭിച്ചിരുന്നു. ഇതിലൊരാള്‍ പാക് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. എന്നാൽ ബംഗ്ലാദേശിലെ സുരക്ഷാ-രഹസ്യവിഭാഗങ്ങള്‍ ഈ വിഷയം അവഗണിക്കുകയാണ്.
കഴിഞ്ഞ ഓഗസ്റ്റില്‍ ഷെയ്ഖ് ഹസീനയുടെ ഭരണകൂടം നിലംപൊത്തിയതിനുശേഷമാണ് ബംഗ്ലാദേശില്‍ ടിടിപിയുടെ പ്രവര്‍ത്തനം വര്‍ധിച്ചത്. കൂടാതെ മറ്റുചില ജിഹാദി സംഘടനകളുടെ പ്രവര്‍ത്തനം ബംഗ്ലാദേശില്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…