മുംബൈ: പുതുക്കിയ വായ്പ നയം റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. പലിശ നിരക്കില് മാറ്റമില്ല. റിപോ നിരക്ക് 4 % ആയി തന്നെ തുടരാന് മോണിറ്ററി പോളിസി കമ്മിറ്റിയില് ഐക്യകണേ്ഠന തീരുമാനമായെന്ന് ആര്.ബി.ഐ ഗവര്ണര് ശക്തികാന്ത ദാസ് പറഞ്ഞു. മാര്ജിനല് സ്റ്റാന്ഡിംഗ് ഫസിലിറ്റി (എംഎസ്എഫ്) നിരക്കും ബാങ്ക് റേറ്റും 4.25% ആയി തുടരും. റിവേഴ്സ് റിപോ നിരക്ക് 3.35% ആയും തുടരും. പണപ്പെരപ്പം വരും നാളുകളിലും ഉയര്ന്നുനില്ക്കുമെങ്കിലും കാര്ഷിക വിളകളിലെ നേട്ടം ശൈത്യകാലത്ത് ചെറിയ ആശ്വാസത്തിന് ഇടനല്കിയേക്കും.
2021ല് പ്രതീക്ഷിക്കുന്ന ജിഡിപി വളര്ച്ചാ നിരക്ക് മൈനസ് 7.5% ആണ്. ഈ സാമ്പത്തിക വര്ഷത്തെ മൂന്നാം പാദത്തിലെ ജിഡിപി വളര്ച്ച 0.1% ആയിരിക്കുമെന്നാണ് ആര്.ബി.ഐയുടെ പ്രതീക്ഷ. നാലാം പാദത്തില് ഇത് 0.7 ശതമാനത്തില് എത്തുമെന്നും പ്രതീക്ഷിക്കുന്നു.കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും വായ്പനയത്തില് മാറ്റം വരുത്തേണ്ട എന്ന തീരുമാനത്തിലാണ് ആര്.ബി.ഐ. ആര്.ബി.ഐ വായ്പ നയം പ്രഖ്യാപിച്ചതിനു പിന്നാലെ ഓഹരി വിപണിയിലും മുന്നേറ്റമുണ്ടായി. സെന്സെക്സ് 313.55 പോയിന്റ് ഉയര്ന്ന് 44,946,20ലെത്തി. നിഫ്റ്റി 0.31% ഉയര്ന്ന് 13,174.65ലാണ് വ്യാപാരം തുടരുന്നത്.
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…