India

2000 രൂപ നോട്ടുകൾ പിൻവലിച്ച് റിസർവ് ബാങ്ക്;നിലവിലെ നോട്ടുകൾ സെപ്റ്റംബർ 30 വരെ ഉപയോഗിക്കാം

ദില്ലി : രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ വിനിമയത്തിൽനിന്ന് പിന്‍വലിക്കാൻ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. അതേസമയം നിലവിൽ ഉപയോഗത്തിലുള്ള നോട്ടുകൾക്ക് മൂല്യം ഉണ്ടായിരിക്കുമെന്ന് ആർബിഐ അറിയിച്ചു. ഇവ 2023 സെപ്റ്റംബർ 30നകം മാറ്റിയെടുക്കണം. ഇനിമുതൽ 2000 രൂപ നോട്ട് വിതരണം ചെയ്യരുതെന്ന് ബാങ്കുകളോട് ആർബിഐ നിർദേശിച്ചിട്ടുണ്ട്.

2000 രൂപയുടെ പരമാവധി 10 നോട്ടുകൾ വരെ ഒരേസമയം ഏതു ബാങ്കിൽനിന്നും മാറ്റിയെടുക്കാമെന്നാണ് ആർബിഐ അറിയിച്ചിരിക്കുന്നത്.

2016 നവംബർ എട്ട് അർദ്ധരാത്രി രാജ്യത്തെ കള്ളപ്പണക്കാർക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നോട്ട് നിരോധനത്തിന്റെ തുടർച്ചയായാണ് 2000 രൂപ നോട്ടുകൾ ആർബിഐ പുറത്തിറക്കിയത്. അന്ന് 500, 1000 രൂപാ നോട്ടുകളാണ് പ്രധാനമന്ത്രി പിൻവലിച്ചത്. 500 രൂപാ നോട്ടിനു പകരം പുതിയ 500ന്റെ നോട്ടും 1000 രൂപാ നോട്ടിനു പകരം 2000 രൂപാ നോട്ടുമാണ് പുറത്തിറക്കിയത്. 2000 രൂപയുടെ നോട്ടുകളുടെ അച്ചടി നേരത്തെ റിസർവ് ബാങ്ക് നിർത്തിയിരുന്നു. കുറച്ച് കാലമായി ഈ നോട്ട് വളരെ അപൂർവമായി മാത്രമേ കണ്ടിട്ടുള്ളു.ആയതിനാൽ തന്നെ 2000 രൂപയുടെ നോട്ടുകള്‍ വിനിമയത്തിൽനിന്ന് പിന്‍വലിക്കാനുള്ള തീരുമാനം ജനങ്ങളെ ബാധിക്കില്ല എന്നാണു വിലയിരുത്തപ്പെടുന്നത്.

Anandhu Ajitha

Recent Posts

കോടഞ്ചേരിയിൽ ഡോക്ടറെ മർദ്ദിച്ചയാൾക്കെതിരെ കേസെടുത്തു ! നടപടി കോടഞ്ചേരി സ്വദേശി റംജുവിനെതിരെ

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ചയാൾക്കെതിരെ പോലീസ് കേസെടുത്തു. കോടഞ്ചേരി സ്വദേശി റംജുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ…

2 mins ago

ഒളിച്ചോട്ടം ശീലമാക്കിയ ആളുകളുമായി സംവാദം നടത്താൻ മോദിക്ക് സമയമില്ല

പൊങ്ങച്ചം ആദ്യം നിർത്ത് ! മോദിയോട് സംവദിക്കണം പോലും ; വലിച്ചുകീറി സ്‌മൃതി ഇറാനി ; വീഡിയോ കാണാം...

16 mins ago

പാക് അധീന കശ്മീരിൽ വീണ്ടും തെരുവിലിറങ്ങി ജനങ്ങൾ ! സംഘർഷത്തിൽ രണ്ട് മരണം; പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

അനിയന്ത്രിതമായ വിലക്കയറ്റം, ഉയര്‍ന്ന നികുതി, വൈദ്യുതി ക്ഷാമം തുടങ്ങിയ ചൂണ്ടിക്കാട്ടി പാക് അധീന കശ്മീരിൽ നടക്കുന്ന സംഘർഷത്തിൽ രണ്ട് പേർ…

28 mins ago

രാഹുലിന്റേത് ചൈനീസ് ഗ്യാരന്റി ! ഒരിക്കലും യാഥാർഥ്യമാകില്ല ; ജനങ്ങൾ മോദിയുടെ ഗ്യാരന്റിക്കൊപ്പമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ദില്ലി : രാഹുലിന്റെ വാഗ്ദാനങ്ങൾ ചൈനീസ് ഗ്യാരന്റിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് ഒരിക്കലും അവരുടെ വാഗ്ദാനങ്ങൾ…

31 mins ago

വേനൽ മഴ കനക്കുന്നു ! ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമേകികൊണ്ട് വേനൽ മഴ കനക്കുന്നു. നിലവിൽ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ കേരളത്തില്‍…

35 mins ago

ഭാരതത്തിലെ ജനങ്ങൾ 365 ദിവസവും അമ്മയെ ആരാധിക്കുന്നു ; മാതൃദിനത്തിൽ ലഭിച്ച സമ്മാനം കണ്ട് വികാരാധീതനായി പ്രധാനമന്ത്രി നരേന്ദ്രമോദി

കൊൽക്കത്ത : ഭാരതത്തിലെ ജനങ്ങൾ 365 ദിവസവും അമ്മയെ ആരാധിക്കുന്നവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾ മാതൃദിനം വളരെ നന്നായി ആഘോഷിക്കുന്നവരാണെന്നും…

40 mins ago