CRIME

സൈബർ ആക്രമണം; എംവി ജയരാജനും, കാരായി രാജനുമെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി അദ്ധ്യാപിക രേഷ്മ

 

കണ്ണൂർ: CPM കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനെതിരെയും കാരായി രാജനുമെതിരെയും മുഖ്യമന്ത്രിക്ക് പരാതി നൽകി ഹരിദാസൻ വധക്കേസിൽ പ്രതിയെ ഒളിവിൽ താമസിപ്പിച്ചതിന് അറസ്റ്റിലായ അദ്ധ്യാപിക രേഷ്മ. എംവി ജയരാജൻ, കാരായി രാജൻ തുടങ്ങിയ സിപിഎം നേതാക്കൾ സൈബർ ആക്രമണം നടത്തുന്നുവെന്നാണ് രേഷ്മയുടെ പരാതിയിൽ പറയുന്നത്. പോലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം അനുവദിക്കാവുന്ന കേസായിട്ടും അർദ്ധരാത്രി മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയെന്നും പോലീസ് മാനസികമായി പീഡിപ്പിച്ചെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ, രേഷ്മ പറയുന്നു.

മാത്രമല്ല കൂത്ത് പറമ്പ് സി ഐ മോശമായി സംസാരിച്ചതായും പോലീസ് കസ്റ്റഡിയിൽ ഉള്ളപ്പോൾ ശൗചാലയത്തിൽ പോകാൻ അനുവദിച്ചില്ലെന്നും രേഷ്മ പരാതിയിൽ ആരോപിച്ചു. താനും ഭർത്താവും സിപിഎം അനുഭാവികളാണെന്നും കേസിൽ നിരപരാധിയാണെന്നും രേഷ്മ പരാതിയിൽ വ്യക്തമാക്കുന്നു.

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

4 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

4 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

5 hours ago