പ്രതീകാത്മക ചിത്രം
കണ്ണൂർ : സര്‍വീസുകള്‍ പുനരാരംഭിക്കുന്നതില്‍ വിമാനക്കമ്പനിയായ ഗോ ഫസ്റ്റ് തീരുമാനം അനിശ്ചിതത്വത്തിലായതോടെ പ്രതിസന്ധിയിലായത് കണ്ണൂർ രാജ്യാന്തര വിമാനത്താവളം. കണ്ണൂർ വിമാനത്താവളത്തിലേക്ക് പ്രതിമാസം 240 സര്‍വീസുകളുള്ള ഗോ ഫസ്റ്റ് സര്‍വീസ് നിര്‍ത്തിയതോടെ ആഭ്യന്തര സർവീസിനായി ഇനി ഇൻഡിഗോ മാത്രമാണ് ആശ്രയം.
ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് ഗോ ഫസ്റ്റ് വിമാനങ്ങള്‍ സർവീസ് നിര്‍ത്തിയത്. ഈ വെള്ളിയാഴ്ച സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ തീയതിയുടെ കാര്യത്തില്‍ വ്യക്തതയില്ലെന്നും സർവീസുകൾ എന്ന് തുടങ്ങുമെന്ന് ഉറപ്പ് പറയാനാകില്ലെന്ന് വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ (ഡിജിസിഎ) കാരണം കാണിക്കല്‍ നോട്ടിസിന് നൽകിയ മറുപടിയിൽ ഗോ ഫസ്റ്റ് വ്യക്തമാക്കി.
അമേരിക്കൻ വിമാന എൻജിൻ കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്നി സാങ്കേതിക തകരാറുള്ള എഞ്ചിൻ നൽകിയതിനാലാണ് സർവീസുകൾ നിർത്തേണ്ടി വന്നതെന്നാണ് ഗോ ഫസ്റ്റ് പറയുന്നത്. നിലവിൽ പാപ്പരായി പ്രഖ്യാപിച്ചിരിക്കുന്ന ഗോ ഫസ്റ്റിന് ഏഴായിരത്തോളം ജീവനക്കാരാണുള്ളത്. രാജ്യത്തെ ബഡ്‌ജറ്റ് വിമാനകമ്പനിയായി പേരുകേട്ട വിമാനക്കമ്പനിയായിരുന്നു ഗോ ഫസ്റ്റ്
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…