ദില്ലി : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയമാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ മുന്നേറ്റത്തിന് നല്ലതെന്ന് റോയിട്ടേഴ്‌സിന്റെ സര്‍വേ. സര്‍വേയില്‍ പങ്കെടുത്ത എല്ലാ സാമ്പത്തിക വിദഗ്ദ്ധരും ഇതേ അഭിപ്രായമാണ് നടത്തിയത്. അതേസമയം ജി.ഡി.പി വളര്‍ച്ച, തൊഴിലില്ലായ്‌മ നിരക്ക് എന്നിവ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകള്‍ വിശ്വസനീയമാണെന്ന് 53 ശതമാനം സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന എന്‍.ഡി.എ സര്‍ക്കാര്‍ ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചാ നിരക്ക്, തൊഴിലില്ലായ്‌മ നിരക്ക് എന്നിവ സംബന്ധിച്ച തെറ്റായ വിവരങ്ങള്‍ പുറത്തുവിട്ടുവെന്ന് ശക്തമായ ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു.
ഈമാസം നാലിന് പ്രഖ്യാപിക്കുന്ന ധനനയത്തില്‍ റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്കുകള്‍ കുറച്ചേക്കുമെന്നും സര്‍വേ വ്യക്തമാക്കി. ഫെബ്രുവരിയിലെ ധനനയത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചിരുന്നു. റിപ്പോ നിരക്കില്‍ കാല്‍ ശതമാനം ഇളവാണ് ഇക്കുറിയും പ്രതീക്ഷിക്കുന്നത്
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…