Wednesday, September 23, 2026

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ബി.ജെ.പിയുടെ വിജയമാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ മുന്നേറ്റത്തിന് നല്ലതെന്ന് റോയിട്ടേഴ്‌സിന്റെ സര്‍വേ

ദില്ലി : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയമാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ മുന്നേറ്റത്തിന് നല്ലതെന്ന് റോയിട്ടേഴ്‌സിന്റെ സര്‍വേ. സര്‍വേയില്‍ പങ്കെടുത്ത എല്ലാ സാമ്പത്തിക വിദഗ്ദ്ധരും ഇതേ അഭിപ്രായമാണ് നടത്തിയത്. അതേസമയം ജി.ഡി.പി വളര്‍ച്ച,​ തൊഴിലില്ലായ്‌മ നിരക്ക് എന്നിവ സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകള്‍ വിശ്വസനീയമാണെന്ന് 53 ശതമാനം സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന എന്‍.ഡി.എ സര്‍ക്കാര്‍ ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചാ നിരക്ക്,​ തൊഴിലില്ലായ്‌മ നിരക്ക് എന്നിവ സംബന്ധിച്ച തെറ്റായ വിവരങ്ങള്‍ പുറത്തുവിട്ടുവെന്ന് ശക്തമായ ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു.

ഈമാസം നാലിന് പ്രഖ്യാപിക്കുന്ന ധനനയത്തില്‍ റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്കുകള്‍ കുറച്ചേക്കുമെന്നും സര്‍വേ വ്യക്തമാക്കി. ഫെബ്രുവരിയിലെ ധനനയത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചിരുന്നു. റിപ്പോ നിരക്കില്‍ കാല്‍ ശതമാനം ഇളവാണ് ഇക്കുറിയും പ്രതീക്ഷിക്കുന്നത്

Related Articles

Latest Articles