സംഭവത്തിന്റെ ദൃശ്യങ്ങളിൽ നിന്ന്
വലിയ ശബ്ദമുണ്ടാക്കുന്നുവെന്ന പേരിൽ ക്രിസ്മസ് ദിനത്തിൽ അയ്യപ്പപൂജ തടയാൻ തെലങ്കാന പോലീസിൻ്റെ ശ്രമം. കണ്ടലക്കോയ ഗ്രാമത്തിൽ നടന്ന അയ്യപ്പ പൂജയ്ക്കിടെയായിരുന്നു മെഡ്ചൽ (ഭാഗ്യനഗർ) പോലീസിന്റെ അതിക്രമം. എസ്ഐ അശോകൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബൂട്ടിട്ട് ക്ഷേത്രാങ്കണത്തിൽ പ്രവേശിക്കുകയും പൂജയുടെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
പൂജയ്ക്കിടെ ഉപയോഗിച്ചിരുന്ന ഉച്ചഭാഷിണികളിൽ നിന്നുള്ള വലിയ ശബ്ദം സംബന്ധിച്ച് പ്രദേശവാസികൾ തങ്ങൾക്ക് പരാതി നൽകിയെന്നാണ് പോലീസ് പറയുന്നത്. പൂജ തടഞ്ഞത് വിവാദമായതോടെ പ്രായമായ താമസക്കാർക്കും ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും അസ്വസ്ഥതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ശബ്ദം കുറയ്ക്കാൻ സംഘാടകർക്ക് നിർദ്ദേശം നൽകുക മാത്രമാണ് ചെയ്തതെന്ന് പറഞ്ഞ് തടി തപ്പുകയാണ് പോലീസ്. പോലീസ് നടപടി ശബ്ദനിയന്ത്രണം മാത്രമല്ല, ഹിന്ദുക്കളുടെ മതപരമായ ആവിഷ്കാരത്തെ തടസ്സപ്പെടുത്താനുള്ള ശ്രമമാണെന്ന് ഇതിനോടകം ആരോപണമുയർന്നിട്ടുണ്ട്.
ബൂട്ടുകൾ ധരിച്ച് വിശുദ്ധമായ ക്ഷേത്ര പരിസരത്ത് പ്രവേശിക്കാനുള്ള പോലീസ് തീരുമാനം അനാദരവിൻ്റെ അടയാളമാണെന്നാണ് ഭക്തർ പറയുന്നത്.
‘
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…