revathy-to-direct-kajol-starrrer-the-last-hurrah
മലയാളത്തിൽ അന്നും ഇന്നും ആരാധകരുള്ള നടിയാണ് രേവതി. അഭിനയത്തിനു പുറമെ സംവിധായികയായും രേവതി തിളങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ ബോളിവുഡ് സുന്ദരി കജോളിനെ നായികയാക്കി പുതിയ സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് രേവതി. ‘ദി ലാസ്റ്റ് ഹുറാ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ രേവതിയുമൊത്തുള്ള ചിത്രത്തിനൊപ്പം കജോൾ തന്നെയാണ് പുറത്തുവിട്ടത്.
രേവതി സംവിധാനം ചെയ്യുന്ന തന്റെ പുതിയ സിനിമയെക്കുറിച്ച് വളരെ സന്തോഷത്തോടെയാണ് പ്രഖ്യാപിക്കുന്നത്. ‘ദി ലാസ്റ്റ് ഹുറാ’ എന്നാണ് ചിത്രത്തിന്റെ പേര്. വേഗത്തിൽ തന്നെകൊണ്ട് യെസ് പറയിച്ച ഹൃദയത്തില്‍ തൊടുന്ന ഒരു കഥ- എന്നാണ് കജോൾ കുറിച്ചത്.
പ്രതിസന്ധികളെ ചിരിയോടെ നേരിടുന്ന സുജാത എന്ന അമ്മയെക്കുറിച്ചാണ് ചിത്രം പറയുന്നത്. യഥാര്‍ത്ഥ കഥയെയും കഥാപാത്രത്തേയും അടിസ്ഥാനമാക്കിയാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്. നിലവിൽ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്തു തുടങ്ങിയപ്പോള്‍ തന്നെ കജോളിന്റെ മുഖമാണ് ആദ്യം വന്നത് എന്നാണ് രേവതി പറയുന്നത്.
നീണ്ട 11 വര്‍ഷത്തെ ഇടവേളക്ക് ശേഷം വീണ്ടും സംവിധായികയുടെ വേഷത്തിൽ എത്തുകയാണ് രേവതി. സൂരജ് സിങ്ങും ശ്രദ്ധ അഗര്‍വാളുമാണ് ചിത്രം നിര്‍മിക്കുന്നത്. 2002 ൽ സംവിധാനം ചെയ്ത ‘മിത്ര്, മൈ ഫ്രണ്ട്’ ആണ് രേവതി സംവിധാനത്തിലേക്ക് ചുവടുവയ്ക്കുന്നത്. ശോഭന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ദേശീയ പുരസ്കാരത്തിനും അർഹമായി. രണ്ടു ഫീച്ചർ സിനിമകളും, ഫിർ മിലേങ്കെ, മലയാളം ആന്തോളജി ചിത്രം കേരള കഫേ, 2010 ൽ പുറത്തിറങ്ങിയ മുംബൈ കട്ടിങ്ങ് എന്നിവയാണ് താരത്തിന്റെ മറ്റു ചിത്രങ്ങൾ.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…