Kerala

രാഷ്ട്രീയ അതിപ്രസരവും ക്യാമ്പസ് ഭീകരതയും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കേരളത്തിൽ നിന്നകറ്റുന്നു; വിദ്യാർത്ഥികളും തൊഴിലന്വേഷകരും നാടുവിടുന്നത് കേരളത്തിന് അപകടം; ദീർഘവീക്ഷണമുള്ള പദ്ധതികൾ വേണമെന്ന് ബാലഗോകുലം സംസ്ഥാന സമ്മേളനം

പത്തനംതിട്ട: രാഷ്ട്രീയ അതിപ്രസരവും ക്യാമ്പസ് ഭീകരതയും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കേരളത്തിൽ നിന്നകറ്റുന്നതായും വിദ്യാർത്ഥികളും തൊഴിലന്വേഷകരും കേരളം വിടുന്നത് സംസ്ഥാനത്തിന് നല്ലതല്ലെന്നും ബാലഗോകുലം. മനുഷ്യ ശേഷിയുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് സർക്കാർ ദീർഘവീക്ഷണമുള്ള പദ്ധതികൾ നടപ്പിലാക്കി തടയണമെന്നും ബാലഗോകുലം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പഠനവും ജീവിതവും വിദേശത്താകുന്നത് അഭിമാനമായി കരുതുന്ന ഒരു തലമുറ വളർന്നുവരുന്നു. ഇവർ വിദേശത്ത് സ്ഥിരതാമസമാക്കി അച്ഛനമ്മമാരെ കൂടെക്കൊണ്ടുപോകുകയോ നാട്ടിൽ ഉപേക്ഷിക്കുകയോ ചെയ്യുന്നു. ഇങ്ങനെ പോയാൽ കേരളം ചെറിയ കുട്ടികളുടെയും വൃദ്ധരുടെയും മാത്രമായ സംസ്ഥാനമായി മാറുമെന്നും സംഘടന മുന്നറിയിപ്പ് നൽകുന്നു. .

നാടും വീടും മറക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം ഇതിന് ശക്തി പകരുന്നു. ഇവിടെ പഠിച്ചാല്‍ ജോലി കിട്ടില്ലെന്ന അവസ്ഥയും നിലവിലുണ്ട്. ഉത്തരവാദിത്വപ്പെട്ടവര്‍ തന്നെ ഏറ്റുപറയുന്ന വിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ചയും ഇതിനു കാരണമായിട്ടുണ്ട്. ഈ ആശങ്കകള്‍ പരിഹരിച്ചേ മതിയാവൂ. ഭരണകൂടത്തിന്റെ സത്വരമായ ഇടപെടല്‍ ഉണ്ടാവണം. ഉന്നതവിദ്യാഭ്യാസമേഖല കാലോചിതമായി ഉടച്ചുവാര്‍ക്കണം. രാഷ്‌ട്രീയ ഇടപെടലുകള്‍ ഇല്ലാത്ത സ്വച്ഛവും സ്വതന്ത്രവും സര്‍ഗ്ഗാത്മകവുമായ പഠനാന്തരീക്ഷം ഉറപ്പാക്കണം. കലാ,ശാസ്ത്രപാരമ്പര്യങ്ങള്‍ പഠിക്കാനും പ്രയോഗിക്കാനുമുള്ള പരിശീലനം സിദ്ധിക്കണം. അതിനുള്ള പദ്ധതികള്‍ ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കണം. കേരളത്തിന്റെ കലാ,ശാസ്ത്രപാരമ്പര്യങ്ങള്‍ പഠിക്കാനും പ്രയോഗിക്കാനുമുള്ള പരിശീലനം സിദ്ധിക്കണം. വിദ്യാര്‍ത്ഥിരാഷ്‌ട്രീയത്തിന് ജനാധിപത്യപരമായ പെരുമാറ്റച്ചട്ടം കൊണ്ടുവരണം. സര്‍വകലാശാലാ ഭരണത്തില്‍ നിന്ന് സര്‍ക്കാര്‍ ഉചിതമായ അകലം പാലിച്ച് വിശ്വാസ്യത വീണ്ടെടുക്കണം.

ഭാരതമൊട്ടുക്കും നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിന്ന് യുവ സമൂഹത്തിന് കരുതലും കരുത്തുമായി മാറുകയും ഇതിനായി ശക്തമായ നയരൂപീകരണം കേരളസര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവണമെന്നും ബാലഗോകുലം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Kumar Samyogee

Recent Posts

വി ബി ജി റാം ജി ബിൽ രാജ്യസഭയും പാസാക്കി ! ചടുല നീക്കവുമായി കേന്ദ്രസർക്കാർ ! VB G RAM G BILL

ദേശീയ തൊഴിലുറപ്പ് പദ്ധതി ഇനി ഓർമ്മ ! അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കാൻ നിയമം ഭേദഗതി ചെയ്‌ത്‌ കേന്ദ്ര സർക്കാർ !…

11 minutes ago

മനുഷ്യൻ കണ്ടെത്തുന്ന ആദ്യ അന്യഗ്രഹ ജീവികൾ അവരായിരിക്കും ! ഞെട്ടിക്കുന്ന റിപ്പോർട്ട്

പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…

2 hours ago

രണ്ട് വ്യക്തിത്വങ്ങളുള്ള ഗ്യാലക്സി! ഞെട്ടിത്തരിച്ച് ശാസ്ത്രലോകം | VIRGIL GALAXY

പ്രപഞ്ചത്തിന്റെ അതിദൂരങ്ങളിൽ നിന്ന് ജെയിംസ് വെബ് കണ്ടെത്തിയ 'വിർജിൽ' (Virgil) എന്ന ഗാലക്സി, ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചുള്ള നിലവിലെ ശാസ്ത്രീയ ധാരണകളെപ്പോലും…

2 hours ago

നിറം മാറ്റി വിസ്മയിപ്പിച്ച് 3I അറ്റ്ലസ് ! അമ്പരന്ന് ശാസ്ത്രലോകം | 3I ATLAS

നിറം മാറി ശാസ്ത്രലോകത്തെ അമ്പരിപ്പിച്ച് 3I ATLAS. ഓഗസ്റ്റ് മാസത്തിൽ ചുവപ്പ് നിറത്തിൽ കണ്ടിരുന്ന ഈ വാൽനക്ഷത്രം പെരിഹെലിയൻ (സൂര്യനോട്…

2 hours ago

ഭാരതീയ ജ്യോതിശ്ശാസ്ത്ര പാരമ്പര്യത്തിൻ്റെ വേര് എവിടെ? |SHUBHADINM

ഏകദേശം 1500 വർഷങ്ങൾക്ക് മുമ്പ്, ആധുനിക ടെലിസ്കോപ്പുകളോ കമ്പ്യൂട്ടറുകളോ ഇല്ലാത്ത കാലത്ത് ആര്യഭടൻ നടത്തിയ കണ്ടെത്തലുകൾ ഭാരതീയ ജ്യോതിശ്ശാസ്ത്ര പാരമ്പര്യത്തിന്റെ…

2 hours ago

റഷ്യയുടെ അഭിഭാജ്യ ഘടകമായിരുന്ന അലാസ്ക എങ്ങനെ അമേരിക്കൻ സംസ്ഥാനമായി ?

അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…

2 hours ago