politics

വിപ്ലവം കൂപ്പറിലൂടെ;തൊഴിലാളി ഉന്നമനം അര കോടിയുടെ വാഹനത്തിലൂടെ ! അൻപത് ലക്ഷത്തിന്‍റെ മിനികൂപ്പർ സ്വന്തമാക്കിയ കൊച്ചിയിലെ സിഐടിയു വിവാദ നേതാവ് പി.കെ അനിൽകുമാറിനെ വാരിയലക്കി അധ്യാപിക

അൻപത് ലക്ഷത്തിന്‍റെ മിനികൂപ്പർ സ്വന്തമാക്കി കൊച്ചിയിലെ സിഐടിയു വിവാദ നേതാവ് പി.കെ അനിൽകുമാർ. സ്വത്ത് സമ്പാദനത്തിൽ വിമർശനം നേരിടുമ്പോഴാണ് പെട്രോളിയം ആന്‍റ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ നേതാവായ അനിൽകുമാർ ആഡംബര കാർ വാങ്ങിയതും ഇപ്പോൾ ചർച്ചയാകുന്നത്. നിരവധിപേരാണ് അനിൽകുമാർ ആഡംബര കാർ വാങ്ങിയതിൽ പ്രതികരണവുമായി രംഗത്തെത്തുന്നത്. മർദ്ദിതർക്കും ചൂഷിതർക്കും വേണ്ടി അഹോരാത്രം പോരാടുന്ന, അടിസ്ഥാന വർഗ്ഗങ്ങൾക്കും തൊഴിലാളി സമൂഹത്തിനും വേണ്ടി ഉണ്ണാതെ, ഉറങ്ങാതെ പ്രവർത്തിക്കുന്ന കമ്മി ഊണിസ്റ്റ് ഊണിയൻ നേതാവിന്റെ ലളിത ജീവിതത്തിന്റെ ലേറ്റസ്റ്റ് ചിത്രം ആണിത് എന്ന് പരിഹസിച്ചുകൊണ്ടാണ് എഴുത്തുകാരിയും അധ്യാപികയുമായ അഞ്ചു പാർവതി പ്രഭീഷ് ഫേസ്ബുക്കിൽ അനിൽകുമാർ ആഡംബര കാർ വാങ്ങുന്നതിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. തൊഴിലാളി ഉന്നമനം അര കോടിയുടെ വാഹനത്തിലൂടെയാണെന്ന് അധ്യാപിക പരിഹസിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

വിപ്ലവം കൂപ്പറിലൂടെ!! തൊഴിലാളി ഉന്നമനം അര കോടിയുടെ വാഹനത്തിലൂടെ!!
മർദ്ദിതർക്കും ചൂഷിതർക്കും വേണ്ടി അഹോരാത്രം പോരാടുന്ന, അടിസ്ഥാന വർഗ്ഗങ്ങൾക്കും തൊഴിലാളി സമൂഹത്തിനും വേണ്ടി ഉണ്ണാതെ, ഉറങ്ങാതെ പ്രവർത്തിക്കുന്ന കമ്മി ഊണിസ്റ്റ് “ഊണിയൻ ” നേതാവിന്റെ ലളിത ജീവിതത്തിന്റെ ലേറ്റസ്റ്റ് ചിത്രം ആണിത്. CITU വിന് കീഴിലുള്ള കേരള പെട്രോളിയം ആൻഡ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി പി.കെ അനിൽകുമാർ സഖാവിന്റെ ഗ്യാരേജിൽ ആണ് ടൊയോട്ട, ഇന്നോവ, ഫോർച്യുണർ ആഡംബരവാഹനങ്ങൾക്ക് ഒപ്പം മിനി കൂപ്പർ കൂടി സിന്ദാബാദ് വിളിക്കുന്നത്. കമ്മ്യൂണിസ്റ്റ് കേരളം വല്ലാതെ വികസിക്കുകയാണ്. ഒപ്പം ഇടത് തൊഴിലാളി യൂണിയനുകളും. തോൾ സഞ്ചിയും തൂക്കി വില കുറഞ്ഞ ഷർട്ടും മുണ്ടും ധരിച്ച് ചെരിപ്പിടാതെ മുറി ബീഡിയും വലിച്ചു തൊണ്ട പൊട്ടുന്ന ഉച്ചത്തിൽ തൊഴിലാളികൾക്ക് വേണ്ടി രണ ചരിതം പാടിയ വെറും സാധാരണക്കാരനായ തൊഴിലാളി പ്രതിനിധിയിൽ നിന്ന് അധികാരം പിടിച്ചു വാങ്ങി തൊഴിലാളികളെ ചൂഷണം ചെയ്ത് കോടികൾ വിലവരുന്ന ആഡംബരകാറിൽ മീറ്ററിനു ആയിരങ്ങൾ വിലയുള്ള ഷർട്ടും ബ്രാൻഡഡ്‌ ഷൂസും ധരിച്ച് നില്ക്കുന്ന വി ഐ പി പ്രതിനിധിയിലേയ്ക്ക് വികസനം പ്രാപിച്ച തൊഴിലാളിവർഗ്ഗ പ്രസ്ഥാനമാണ് ഇന്ന് കമ്മ്യൂണിസം.

തൊഴിലാളികളെ നിങ്ങൾക്ക് ഒരു കാര്യം ഉറപ്പിക്കാം. ഒരു കമ്മ്യൂണിസ്റ്റ് യൂണിയൻ നേതാവ് ഒരിക്കലും നിങ്ങളെ മറ്റൊരാൾ ചൂഷണം ചെയ്യാൻ അനുവദിക്കില്ല. കാരണം അവർക്ക് പരമാവധി പിഴിഞ്ഞ് എടുത്ത് ചൂഷണം ചെയ്ത് ചണ്ടിയാക്കി മാറ്റാൻ അവർ മാറ്റി വച്ചിരിക്കുന്ന കരിമ്പിൻ തുണ്ടുകൾ ആണ് നിങ്ങൾ. പണ്ട് ഫാക്ടറികളിൽ തൊഴിലാളി സമരത്തിന് നേതൃത്വം കൊടുത്തിരുന്ന യൂണിയൻ നേതാക്കൾ ഒക്കെ ഇന്ന് MLA കോട്ടും മന്ത്രി കുപ്പായവും ഇട്ട് അധികാരത്തിന്റെ ആട്ടിൻ സൂപ്പും കുടിച്ച് മദിച്ചു രമിക്കുമ്പോൾ അവർ സമരം ചെയ്ത് പൂട്ടിച്ച ഫാക്ടറികൾക്ക് മുന്നിലൂടെ അന്ന് പിടിച്ച കൊടിക്കൂറകളെയും വിളിച്ച ഇൻക്വിലാബ് സിന്ദാബാദുകളെയും മനസ്സിൽ താലോലിച്ചു ഒരിക്കലും കിട്ടാത്ത വസന്തം ഓർത്തു പട്ടിണിയും പരിവട്ടവുമായി ഇരിപ്പുണ്ടാവും പല തൊഴിലാളികളും ! അധ്വാനിക്കുന്ന തൊഴിലാളി വർഗ പാർട്ടിയുടെ നേതാവ് ഭാര്യാസമേതനായി സ്കോട്ലാൻഡിൽ ഇരുന്നു അടിസ്ഥാന വർഗ്ഗത്തിനായി കുളിരു കോരുമ്പോൾ, അധ്വാനിക്കുന്ന തൊഴിലാളി സംഘടനയുടെ നേതാവ് ഇതാ അമ്പത്തി രണ്ട് ലക്ഷം രൂപയുടെ ആഡംബരകാറിൽ അമർന്നിരുന്നു തൊഴിലാളികളെ സേവിക്കുന്നു. കമ്മ്യൂണിസം നീണാൾ വാഴട്ടെ! കൂപ്പർ വിപ്ലവം ജയിക്കട്ടെ!

anaswara baburaj

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

5 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

6 hours ago